പട്ടികവര്‍ഗ വിദ്യാര്‍ഥികള്‍ക്ക് ധനസഹായം
2018-19 സാമ്പത്തികവര്‍ഷം ജില്ലാ പഞ്ചായത്ത് പട്ടികവര്‍ഗ്ഗ ഉപപദ്ധതി പ്രകാരം ട്രൈബല്‍ ഡവലപ്‌മെന്റ് ഓഫീസ് മുഖേന പ്രൊഫഷണല്‍ കോഴുസുകള്‍ തുടങ്ങി മറ്റ് റഗുലര്‍ കോഴ്‌സുകളില്‍ പഠിക്കുന്ന പട്ടികവര്‍ഗ്ഗ വിദ്യാര്‍ത്ഥികള്‍ക്ക് ധനസഹായം അനുവദിക്കുന്ന പദ്ധതിക്കായുള്ള അപേക്ഷകള്‍ ക്ഷണിച്ചു. സംസ്ഥാന സര്‍ക്കാരോ സര്‍ക്കാര്‍ ചുമതലപ്പെടുത്തിയിട്ടുള്ള ഏജന്‍സികളോ നടത്തുന്നതായ എല്ലാത്തരം കോഴ്‌സുകളിലേക്കും, കേന്ദ്ര സംസ്ഥാനതല പ്രവേശന പരീക്ഷയില്‍ യോഗ്യത നേടി പഠനം നടത്തുന്ന എല്ലാ വിദ്യാര്‍ത്ഥികള്‍ക്കും സ്ഥാപനമേധാവിയുടെ സാക്ഷ്യപത്രത്തിന്റെ അടിസ്ഥാനത്തില്‍ ധനസഹായം നല്‍കും. കേരളത്തിന് പുറത്ത് പഠിക്കുന്ന അപേക്ഷകര്‍ അംഗീകൃത സര്‍വകലാശാലകളുടെ റഗുലര്‍ കോഴ്‌സ്‌കളില്‍ പഠിക്കുന്നവരായിരിക്കണം.
അപേക്ഷകര്‍ ജാതി, വരുമാനം,പഠിക്കുന്ന സ്ഥാപനത്തില്‍ നിന്നുള്ള സാക്ഷ്യപത്രം, ആധാര്‍ കാര്‍ഡ് നമ്പര്‍, ബാങ്ക് അക്കൗണ്ട് നമ്പര്‍,ഫോ നമ്പര്‍, എന്‍ട്രന്‍സ് കമ്മീഷണര്‍ തയ്യാറാക്കിയ റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെട്ടതായി തെളിയിക്കുന്ന പ്രമാണങ്ങള്‍, ഊരുകൂട്ട /ഗ്രാമ സഭാ തീരുമാനം എന്നിവ സഹിതം അപേക്ഷകള്‍ ആഗസ്റ്റ് 25നകം എന്‍മകജെ, കാസര്‍കോട്, പനത്തടി,നീലേശ്വരം ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസിലോ ട്രൈബല്‍ ഡവലപ്‌മെന്റ് ഓഫീസിലോ സമര്‍പ്പിക്കണം. ബന്ധപ്പെട്ട ഗ്രാമപഞ്ചായത്ത്, ബ്ലോക്ക് പഞ്ചായത്ത് എന്നിവിടങ്ങളില്‍ ഈ പദ്ധതിയുടെ ധനസഹായത്തിന് അപേക്ഷിച്ചവര്‍ അപേക്ഷിക്കേണ്ടതില്ല. ഫോണ്‍: 04994 255466.
- Log in to post comments