Skip to main content
മൊയ്തു മൗലവി സ്മാരക ദേശീയ സ്വാതന്ത്ര്യ സമര ചരിത്ര മ്യൂസിയം നവീകരിക്കും : മന്ത്രി അഹമ്മദ് ദേവർകോവിൽ

മൊയ്തു മൗലവി സ്മാരക ദേശീയ സ്വാതന്ത്ര്യ സമര ചരിത്ര മ്യൂസിയം നവീകരിക്കും : മന്ത്രി അഹമ്മദ് ദേവർകോവിൽ

മൊയ്തു മൗലവി സ്മാരക ദേശീയ സ്വാതന്ത്ര്യ സമര ചരിത്ര മ്യൂസിയം നവീകരിക്കാൻ നടപടി സ്വീകരിക്കുമെന്ന്  മ്യൂസിയം പുരാവസ്തു വകുപ്പ് മന്ത്രി അഹമ്മദ് ദേവർകോവിൽ. മ്യൂസിയത്തിന്റെ പ്രവർത്തനം  വിപുലീകരിക്കുന്നതുമായി ബന്ധപ്പെട്ട് കോർപ്പറേഷൻ ഓഫീസിൽ നടന്ന യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. മ്യൂസിയം മാനേജിംഗ് കമ്മിറ്റി ചെയർമാൻ തോട്ടത്തിൽ രവീന്ദ്രൻ എം.എൽ. എ അദ്ധ്യക്ഷത വഹിച്ചു.

കോർപറേഷന്റെ പങ്കാളിത്തത്തോടെ കെട്ടിടത്തിന്റെ അറ്റകുറ്റപണികൾ നിർവ്വഹിക്കാൻ യോഗത്തിൽ തീരുമാനമായി. സ്വാതന്ത്ര്യ സമര സേനാനി മുഹമ്മദ് അബ്ദുറഹിമാന്റെ ഓർമ്മയ്ക്കായി ചരിത്ര ഗവേഷണ ലൈബ്രറി ഒരുക്കും. സ്മാരകത്തിൽ സൂക്ഷിച്ചിട്ടുള്ള രേഖകൾ സംരക്ഷിക്കുന്നതിന് പുരാരേഖാ വകുപ്പിനെയും മറ്റു വസ്തുക്കൾ സംരക്ഷിക്കുന്നതിനായി പുരാവസ്തു വകുപ്പിനെയും ചുമതലപ്പെടുത്തും. മ്യൂസിയത്തിന്റെ മേൽനോട്ടത്തിനായുള്ള  മാനേജിംഗ് കമ്മിറ്റി  പുതുക്കാനും തീരുമാനിച്ചു. മാനേജിംഗ് കമ്മിറ്റി യോഗം ആഗസ്റ്റ് 19 ന് മൂന്ന് മണിക്ക് മ്യൂസിയത്തിൽ ചേരും.

യോഗത്തിൽ മേയർ ഡോ. ബീന ഫിലിപ്പ്, ഡെപ്യൂട്ടി മേയർ സി.പി. മുസാഫർ അഹമ്മദ്, കോർപറേഷൻ സ്ഥിരം സമിതി ചെയർപേഴ്സൺമാരായ ഒ.പി. ഷിജിന, പി.ദിവാകരൻ, പി.സി.രാജൻ, ഡോ എസ്.ജയശ്രീ, പി.കെ. നാസർ, സബ് കലക്ടർ വി.ചെൽസസിനി, പുരാവസ്തു വകുപ്പ് ഡയറക്ടർ ഇ.ദിനേശൻ, മുൻ എം എൽ എ  എ. പ്രദീപ് കുമാർ, മാനേജിംഗ് കമ്മിറ്റി മെമ്പർ സെക്രട്ടറി കൂടിയായ പി ആർ ഡി മേഖലാ ഡെപ്യൂട്ടി ഡയറക്ടർ കെ.ടി.ശേഖർ, കോർപറേഷൻ സെക്രട്ടറി കെ.യു.ബിനി, കോർപറേഷൻ സൂപ്രണ്ടിംഗ് എൻജിനിയർ എം.എസ്. ദിലീപ്,
പഴശ്ശിരാജ മ്യൂസിയം ചാർജ് ഓഫിസർ കെ.കൃഷ്ണരാജ്, പി.ആർ.ഡി മുൻ ഡെപ്യൂട്ടി ഡയറക്ടർ പുത്തൂർ മഠം ചന്ദ്രൻ, മൊയ്തു മൗലവി ട്രസ്റ്റ് പ്രതിനിധി ഇ.കെ. ഫാറൂഖ് തുടങ്ങിയവർ പങ്കെടുത്തു.

date