Skip to main content

ഐ.എച്ച്.ആര്‍.ഡിയില്‍ ബിരുദാനന്തര ബിരുദം

ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹ്യൂമന്‍ റിസോഴ്‌സസ് ഡെവലപ്‌മെന്റിന്റെ (ഐ.എച്ച്.ആര്‍.ഡി) കീഴില്‍ കേരള യൂണിവേഴ്‌സിറ്റിയുമായി  അഫിലിയേറ്റ് ചെയ്തിട്ടുളള അടൂര്‍ (04734-224076), ധനുവച്ചപുരം (0471-2234374), മാവേലിക്കര (0479-2304494), കുണ്ടറ (0474-2580866) എന്നീ അപ്ലൈഡ് സയന്‍സ് കോളേജുകളില്‍ ബിരുദാനന്തര ബിരുദ കോഴ്‌സുകളില്‍ പ്രവേശനത്തിനായി അര്‍ഹരായവരില്‍ നിന്നും  അപേക്ഷ ക്ഷണിച്ചു. അപേക്ഷാ ഫോമും പ്രോസ്‌പെക്ടസ്സും ഐ.എച്ച്.ആര്‍.ഡിയുടെ വെബ്‌സൈറ്റില്‍ ംംം.ശവൃറ.മര.ശി ലഭിക്കും. അപേക്ഷ പ്രവേശനം ആഗ്രഹിക്കുന്ന കോളേജിലെ പ്രിന്‍സിപ്പാളിന്റെ പേരില്‍ രജിസ്‌ട്രേഷന്‍ ഫീസായി മാറാവുന്ന 400 രൂപയുടെ ഡിമാന്റ് ഡ്രാഫ്റ്റ് സഹിതം (പട്ടികജാതി-പട്ടികവര്‍ഗ്ഗ വിഭാഗക്കാര്‍ക്ക് 150 രൂപ) ബന്ധപ്പെട്ട കോളേജുകളില്‍ അപേക്ഷിക്കാം. ഫോണ്‍ : 0471 2322985. 

date