Skip to main content

ഉപഭോക്തൃതര്‍ക്ക പരിഹാര ഫോറം  വനിതാ അംഗത്തിന്റെ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു

കണ്ണൂര്‍ ജില്ലാ ഉപഭോക്തൃതര്‍ക്ക പരിഹാര ഫോറത്തില്‍ ഒഴിവുവരുന്ന മുഴുവന്‍ സമയ അംഗത്തിന്റെ (വനിത) തസ്തികയിലേക്ക് നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷകള്‍ അംഗീകൃത യൂണിവേഴ്‌സിറ്റി ബിരുദമുളളവരും, 35 വയസ്സോ അതിനു മുകളിലോ പ്രായമുളളവരും, ധനതത്വം, നിയമം, കൊമേഴ്‌സ്, അക്കൗണ്ടന്‍സി, വ്യവസായം, പൊതുകാര്യങ്ങള്‍, ഭരണനിര്‍വഹണം എന്നീ വിഷയങ്ങള്‍ കൈകാര്യം ചെയ്ത് 10 വര്‍ഷത്തില്‍ കുറയാത്ത പ്രവൃത്തി പരിചയം ഉളളവരും ആയിരിക്കണം. നിയമന കാലാവധി 5 വര്‍ഷം വരെയോ, 65 വയസ് വരെയോ (ഏതാണോ ആദ്യം അതുവരെ) ആണ്. അപേക്ഷാ ഫോറത്തിന്റെ മാതൃക കളക്ടറേറ്റുകളിലും, ജില്ലാ സപ്ലൈ ഓഫീസുകളിലും, ജില്ലാ ഉപഭോക്തൃ തര്‍ക്ക പരിഹാര ഫോറങ്ങളിലും ംംം.രീിൗൊലൃമളളമശൃ.െസലൃമഹമ.ഴീ്.ശി എന്ന വെബ്‌സൈറ്റിലും ലഭ്യമാണ്. 
അപേക്ഷകര്‍ ബയോഡാറ്റ, സര്‍ട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പ് എന്നിവ സഹിതം 20 ന് മുമ്പ് ജില്ലാ കലക്ടര്‍മാര്‍ക്ക് അപേക്ഷ നല്‍കണം. സര്‍ക്കാര്‍ നിയമിക്കുന്ന സെലക്ഷന്‍ കമ്മിറ്റി നടത്തുന്ന അഭിമുഖ്യത്തിന്റെ അടിസ്ഥാനത്തിലായിരിക്കും നിയമനം. അഭിമുഖത്തില്‍ പങ്കെടുക്കുന്നതിനായി അപേക്ഷകര്‍ക്ക് യാത്രാബത്തയോ മറ്റു ചെലവുകളോ അനുവദിക്കുന്നതല്ല.
 

date