Skip to main content
ഒരുമനയൂർ ഗ്രാമപഞ്ചായത്തിലെ കരുവാരക്കുണ്ട് 34ാം നമ്പർ അങ്കണവാടിയുടെ ഉദ്ഘാടനം ടി. എൻ. പ്രതാപൻ എംപി നിർവ്വഹിക്കുന്നു

ഒരുമനയൂർ പഞ്ചായത്തിലെ അങ്കണവാടി  കുരുന്നുകൾക്ക് തുറന്നു നൽകി

 

ഒരുമനയൂർ ഗ്രാമപഞ്ചായത്തിലെ  കരുവാരക്കുണ്ട് 34-ാം നമ്പർ അങ്കണവാടി കുരുന്നുകൾക്ക് തുറന്നു നൽകി. ടി എൻ പ്രതാപൻ എംപിയുടെ 2019 -20 വർഷത്തെ പ്രാദേശിക വികസന ഫണ്ടിൽ നിന്ന് 15 ലക്ഷം രൂപ വിനിയോഗിച്ചാണ് അങ്കണവാടി യാഥാർത്ഥ്യമാക്കിയത്.  

ആർ എം കബീർ മുഹമ്മദാലി എന്ന വ്യക്തി സൗജന്യമായി പഞ്ചായത്തിന് വിട്ടു നൽകിയ 3 സെന്റ് സ്ഥലത്താണ് ശിശു സൗഹൃദവും ശീതീകരിച്ച ക്ലാസ് മുറികളോട് കൂടിയ അത്യാധുനിക അങ്കണവാടി നിർമ്മിച്ചത്. 
504 ചതുരശ്രയടി വിസ്തീർണ്ണമുള്ള കെട്ടിടത്തിൽ ഹാൾ, അടുക്കള, വരാന്ത, ശുചിമുറി, ബേബി ഫ്രണ്ട്ലി ടോയ്ലറ്റ്, സ്റ്റോർ റും എന്നിവ ഉൾപ്പെടുത്തിയിട്ടുണ്ട്. കുട്ടികൾക്ക് കൗതുകമേകാൻ മനോഹരമായ ആർട്ട് വർക്കും നടത്തിയിട്ടുണ്ട്. ആറ് മാസം കൊണ്ടാണ്   അങ്കണവാടിയുടെ പണി പൂർത്തീകരിച്ചത്.

ടി എൻ പ്രതാപൻ എംപി അങ്കണവാടിയുടെ ഉദ്ഘാടനം നിർവഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് വി സി ഷാഹിബാൻ  അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് കെ വി രവീന്ദ്രൻ, ബ്ലോക്ക് പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ആഷിത കുണ്ടിയത്ത്, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ഇ ടി ഫിലോമിന, ബ്ലോക്ക് പഞ്ചായത്ത് അംഗം ഷൈനി ഷാജി, ഒരുമനയൂർ ഗ്രാമ പഞ്ചായത്ത്‌ സെക്രട്ടറി അനിത രാമൻ, പഞ്ചായത്ത് അംഗങ്ങൾ, ജനപ്രതിനിധികൾ,  തുടങ്ങിയവർ പങ്കെടുത്തു.

date