Skip to main content

പൈനാവ് മോഡൽ പോളിടെക്നിക് കോളേജിൽ ഗസ്റ്റ് അധ്യാപക ഇന്റർവ്യൂ

ഐ.എച്ച്.ആർ.ഡിയുടെ പൈനാവ് മോഡൽ പോളിടെക്‌നിക് കോളേജിൽ ഫിസിക്‌സ്, മാത്തമാറ്റിക്‌സ്, ഇംഗ്ലീഷ്, ഇലക്ട്രിക്കൽ എഞ്ചിനീറിങ്ങ് ലക്ചറർ തസ്തികകളിലെ അദ്ധ്യാപക ഒഴിവുകളിലേക്ക് താത്ക്കാലിക  അധ്യാപക  നിയമനത്തിനായി അപേക്ഷ ക്ഷണിച്ചു. യോഗ്യത   ലക്ചറർ  ഇൻ ഫിസിക്‌സ്, മാത്തമാറ്റിക്‌സ്, ഇംഗ്ലീഷ് - അതാത് വിഷയങ്ങളിൽ  55 ശതമാനം മാർക്കോടെ മാസ്റ്റർ  ബിരുദം (NET അഭിലഷണീയം). ഇലക്ട്രിക്കൽ എഞ്ചിനീറിങ്ങ്- 1 st  ക്ലാസ് ബി ടെക് ബിരുദം.   അപേക്ഷകൾ  ബയോഡേറ്റ സഹിതം ഇ-മെയിൽ ആയി  അയയ്‌ക്കേണ്ടതാണ്.  ഇ-മെയിൽ :mptpainavu.ihrd@gmail.com    അവസാന തീയതി: ഓഗസ്റ്റ് 24. കൂടുതൽ വിവരങ്ങൾക്ക് : 04862 297617, 9495276791, 8547005084 എന്നീ നമ്പറുകളിൽ വിളിക്കുക.
പി.എൻ.എക്സ്. 3793/2022

date