Skip to main content

വിനോദ സഞ്ചാരകേന്ദ്രങ്ങളില്‍ മാനെജര്‍ ഒഴിവ്

 

    ഡി.ടി.പി.സി യുടെ നിയന്ത്രണത്തിലുളള മലമ്പുഴ റോക്ക് ഗാര്‍ഡന്‍, കാഞ്ഞിരപ്പുഴ ഉദ്യാനം, വെളളിയാങ്കല്ല് പൈതൃക പാര്‍ക്ക് എന്നീ വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്ക് മാനെജര്‍മാരുടെ കരാര്‍ നിയമനം നടത്തുന്നു.  ടൂറിസത്തില്‍ ബിരുദമോ/ബിരുദാനന്തര ബിരുദമോ ഉളളവര്‍ക്ക് അപേക്ഷിക്കാം.  ടൂറിസം-ഹോസ്പിറ്റാലിറ്റി മേഖലയില്‍ മൂന്നു വര്‍ഷത്തെ പ്രവൃത്തി പരിചയമുളളവരാവണം അപേക്ഷകര്‍.  കംപൂട്ടര്‍ പരിജ്ഞാനം അഭിലഷണീയം. പ്രായപരിധി 25-40 വരെ. ഒരു വര്‍ഷത്തേയ്ക്കാണ് നിയമനം. പ്രതിമാസ വേതനം 15000 രൂപ. താത്പര്യമുളളവര്‍ ബയോഡാറ്റയും  സര്‍ട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പും സഹിതം സെക്രട്ടറി, ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സില്‍, വെസ്റ്റ് ഫോര്‍ട്ട് റോഡ്, പാലക്കാട് -678001 വിലാസത്തില്‍ ഓഗസ്റ്റ് 10 നകം അപേക്ഷിക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍-04912538996.

date