Post Category
കേരള നിയമ സഭയുടെ ഔദ്യോഗിക ഭാഷാ സമിതി യോഗം ചേരും.
കേരള നിയമസഭയുടെ ഔദ്യോഗിക ഭാഷാ സമിതി ജൂലായ് 24 രാവിലെ 10.30 ന് ജില്ലാ പഞ്ചായത്ത് കോണ്‍ഫ്രന്‍സ് ഹാളില്‍ യോഗം ചേര്‍്ന്ന് ജില്ലാതല ഉദ്യോഗസ്ഥരില്‍ നി്ന്ന് ഭാഷാ പുരോഗതി സംബന്ധിച്ച് തെളിവെടുപ്പ് നടത്തും. ഇതിനു പുറമെ ജില്ലയിലെ ബോര്‍ഡുകള്‍,കോര്‍പ്പറേഷനുകള്‍,അര്‍ദ്ധ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ എിവയുടെ ജില്ലാ തല തലവന്‍മാരും യോഗത്തില്‍ പങ്കെടുക്കും. യോഗത്തില്‍ പങ്കെടുക്കുന്നവര്‍ക്കായി പ്രത്യേക ചോദ്യാവലി തയ്യാറാക്കി നല്‍കിയിട്ടുണ്ട്. ഇത് പൂരിപ്പിച്ച് നല്‍കി വേണം ജില്ലാ തല ഉദ്യോഗസ്ഥര്‍ യോഗത്തില്‍ പങ്കെടുക്കാന്‍. യോഗത്തില്‍ ജില്ലാതല ഉദ്യോഗസ്ഥര്‍ നിര്‍ബന്ധമായും പങ്കെടുക്കണമെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു.
സിറ്റിംഗിന് ശേഷം സമിതി തിരൂര്‍ മലയാള സര്‍കലാശാലയിലെത്തി അവിടെ നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തി ഉദ്യോഗസ്ഥരുമായി ചര്‍ച്ച നടത്തും.
date
- Log in to post comments