Post Category
ഔഷധ വില്‍പനയുമായി ബന്ധപ്പെട്ട ബോധവത്കരണ ക്ലാസ് ഇന്ന്
ക്ഷയരോഗനിര്‍മാര്‍ജനം ഫലപ്രദമാക്കുന്നതിന് പാലക്കാട് ജില്ലാ ഡ്രഗ്സ് ഇന്‍സ്പെക്ടര്‍ ഓഫിസിന്‍റെ ആഭിമുഖ്യത്തില്‍ ജില്ലാ ടി.ബി സെന്‍ററുമായി സഹകരിച്ച് ഇന്ന് (ജൂലൈ 21) ഔഷധ വില്‍പ്പനയുമായി ബന്ധപ്പെട്ട ബോധവത്കരണ ക്ലാസ് നടക്കും. രാവിലെ 10.30 മുതല്‍ ജില്ലാ പഞ്ചായത്ത് സമ്മേളന ഹാളില്‍ ക്ഷയരോഗത്തിനുളള മരുന്നുകളുടെ വില്‍പ്പനയുമായി ബന്ധപ്പെട്ട് സൂക്ഷിക്കേണ്ട രജിസ്റ്ററുകളും അനുബന്ധ കാര്യങ്ങളും, മരുന്നു നിയമങ്ങളും ശിക്ഷാനടപടികളും എന്നീ വിഷയങ്ങളിലാണ് ക്ലാസ് നടക്കുക. അലോപ്പതി ഔഷധ ചില്ലറ വ്യാപാരികളും സ്വകാര്യ മേഖലയിലെ ഫാര്‍മസിസ്റ്റുകളും ക്ലാസില്‍ പങ്കെടുക്കും.
date
- Log in to post comments