Post Category
പട്ടികജാതി-പട്ടികവര്‍ഗ വികസന കോര്‍പറേഷന്‍ ജനോന്‍മുഖ സോഫ്റ്റ് വെയര്‍ ആരംഭിക്കുന്നു
കേരള സംസ്ഥാന പട്ടികജാതി പട്ടികവര്‍ഗ വികസന കോര്‍പറേഷന്‍ പ്രവര്‍ത്തന ക്ഷമത ലക്ഷ്യമിട്ട് ജനോന്‍മുഖ സോഫ്റ്റ് വെയര്‍ ആരംഭിക്കുന്നു. ഇടുക്കി ഗവ. എന്‍ജിനീയറിങ് കോളെജിലെ സോഫ്റ്റ് വെയര്‍ ഡെവലപ്പ്മെന്‍റ് സെന്‍റര്‍ വികസിപ്പിച്ചതാണ് പുതിയ സോഫ്റ്റ് വെയര്‍. സേവനങ്ങള്‍ കാലതാമസം കൂടാതെ ജനങ്ങളിലേക്ക് എത്തിക്കുകയാണ് അതുവഴി ലക്ഷ്യമിടുന്നതെന്ന് പട്ടികജാതി-പട്ടികവര്‍ഗ വികസന കോര്‍പറേഷന്‍ മാനെജിങ് ഡയറക്ടര്‍ ഡോ. എം.എ നാസര്‍ അറിയിച്ചു. കേരള ഗസറ്റഡ് ഓഫീസേഴ്സ് അസോസിയേഷന്‍റെ ആഭിമുഖ്യത്തിലാണ് സോഫ്റ്റ് വെയര്‍ സൗജന്യമായി ലഭ്യമാക്കിയത്.
date
- Log in to post comments