പട്ടികജാതി-പട്ടികവര്‍ഗ വികസന കോര്‍പറേഷന്‍റെ പുതിയ ഭവനവായ്പാ പദ്ധതി
സംസ്ഥാന സര്‍ക്കാരിന്‍റെ രണ്ടാം വാര്‍ഷികത്തോടനുബന്ധിച്ച് സംസ്ഥാന പട്ടികജാതി പട്ടികവര്‍ഗ വികസന കോര്‍പറേഷന്‍ 'ഞങ്ങളുടെ വീട് ' എന്ന പേരില്‍ ഭവന നിര്‍മാണ വായ്പാ പദ്ധതി നടപ്പാക്കുന്നു. പട്ടികജാതി വിഭാഗക്കാരായ ഭവനരഹിതര്‍ക്കായാണ് പുതിയ പദ്ധതി നടപ്പിലാക്കുന്നത്. മൂന്ന് ലക്ഷം രൂപ വരെ കുടുംബ വാര്‍ഷിക വരുമാനമുള്ള ഭവനരഹിതര്‍ക്കാണ് വായ്പ ലഭിക്കുക. പരമാവധി വായ്പാ തുക 10 ലക്ഷമാണ്. 18 മുതല്‍ 55 വയസ്സുവരെ പ്രായമുള്ളവര്‍ക്കാണ് അപേക്ഷിക്കാന്‍ അവസരം. വായ്പയുടെ പലിശനിരക്ക് അഞ്ച് ലക്ഷം വരെ 7.5 ശതമാനവും അതിനു മുകളില്‍ 10 ലക്ഷം വരെ എട്ട് ശതമാനവും ആയിരിക്കും. അപേക്ഷകന്‍റെ പേരിലോ കുടുംബാംഗങ്ങളുടെ പേരിലോ വാസയോഗ്യമായ ഭവനം ഉണ്ടാവാന്‍ പാടില്ല. വായ്പാ പരിധിക്ക് വിധേയമായി പരമാവധി 90 ശതമാനം തുക വരെ കോര്‍പറേഷന്‍ വായ്പയായി നല്‍കുകയും ബാക്കി തുക ഗുണഭോക്താവിന്‍റെ വിഹിതവുമാണ്. വായ്പയ്ക്ക് ഗുണഭോക്താകള്‍ കോര്‍പറേഷന്‍ നിഷ്കര്‍ഷിക്കുന്ന ജാമ്യം ഹാജരാക്കേണ്ടതാണെന്ന് ജില്ലാ മാനെജര്‍ അറിയിച്ചു.
- Log in to post comments