Skip to main content

ശുദ്ധമായ പാലുല്പാദന പരിശീലനം

ബേപ്പൂര്‍ സര്‍ക്കാര്‍ ക്ഷീര പരിശീലന കേന്ദ്രത്തില്‍  ജില്ലയിലെ ക്ഷീര കര്‍ഷകര്‍ക്ക് ജൂലൈ 24, 25 തിയ്യതികളില്‍  പരിശീലനം സംഘടിപ്പിക്കുന്നു.  പാലിന്റെ ഗുണനിലവാരം, മെച്ചപ്പെട്ട പാല്‍വില ലഭ്യമാക്കല്‍, ശാസ്ത്രീയ കറവരീതി, അനുബന്ധനിയമങ്ങള്‍ തുടങ്ങിയ വിഷയങ്ങളിലാണ് പരിശീലനം.  താല്‍പര്യമുളളവര്‍ 24 ന് രാവിലെ 10 നകം ബാങ്ക് പാസ്സ് ബുക്കും ആയതിന്റെ ഫോട്ടോസ്റ്റാറ്റ്  കോപ്പിയും,  ഫോട്ടോ പതിച്ച തിരിച്ചറിയല്‍ കാര്‍ഡിന്റെ പകര്‍പ്പും, 15/- രൂപ രജിസ്‌ട്രേഷന്‍ ഫീസും സഹിതംപരിശീലന കേന്ദ്രത്തില്‍ എത്തേണ്‍ണ്‍ണ്‍ണ്ടതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് ഓഫീസ് പ്രവൃത്തി സമയങ്ങളില്‍  0495 2414579 എന്ന ഫോണ്‍ നമ്പറിലോ ബ്ലോക്ക് തലത്തിലുള്ള ക്ഷീര വികസന സര്‍വ്വീസ് യൂണിറ്റുമായോ ബന്ധപ്പെടാവുന്നതാണെന്ന് ക്ഷീര പരിശീലന കേന്ദ്രം പ്രിന്‍സിപ്പാള്‍ അറിയിച്ചു.

 

date