Skip to main content

പാചകവാതക ഉപഭോക്താക്കള്‍ ജാഗ്രത പുലര്‍ത്തണം-ഓപ്പണ്‍ ഫോറം

പാചക വാതക വിതരണവുമായി ബന്ധപ്പെട്ട് ധാരാളം പരാതികള്‍ വരുന്ന പശ്ചാത്തലത്തില്‍ ഉപഭോക്താക്കള്‍ ജാഗ്രത പുലര്‍ത്തണമെന്ന് പാചക വിതരണവുമായി ബന്ധപ്പെട്ട  ഓപ്പണ്‍ ഫോറത്തില്‍ പങ്കെടുത്ത ഉദ്യോഗസ്ഥര്‍ നിര്‍ദ്ദേശിച്ചു. അഞ്ചു കിലോമീറ്റര്‍ പരിധിക്കള്ളില്‍ ഗ്യാസിന്റെ തുകയല്ലാതെ യാതൊരു ഫീസും ഈടാക്കരുതെന്ന് നിര്‍ദ്ദേശമുണ്ട്. എന്നാല്‍ പല കാരണങ്ങള്‍ പറഞ്ഞ് ഗ്യാസ് ഏജന്‍സികള്‍ പണം തട്ടുന്നതായാണ് ഉപഭോക്താക്കള്‍ ആരോപിക്കുന്നത്. എന്നാല്‍ ഇക്കാര്യത്തില്‍ ഉപഭേക്താക്കളുടെ ജാഗ്രത  ഉണ്ടാകണം.  ബില്ലുകള്‍ ചോദിച്ച് വാങ്ങണം. ബില്ലില്‍ പറഞ്ഞ തുകയെക്കാള്‍ കൂടുതല്‍ നല്‍കരുത്. ആധാര്‍ കാര്‍ഡ്, മൊബൈല്‍ നമ്പര്‍ എന്നിവ ബാങ്ക്, ഗ്യാസ് ഏജന്‍സി എന്നിവയുമായി ബന്ധപ്പെടുത്താത്തിനാലും മറ്റും പലര്‍ക്കും സബ്‌സിഡി കിട്ടാത്ത പ്രശ്‌നങ്ങളുണ്ട്. ഇത് ബന്ധപ്പെട്ട പാചക വാതക ഏജന്‍സികളുമായി ബന്ധപ്പെട്ട് പരിഹരിക്കണം. ഗ്യാസ് വാങ്ങുമ്പോള്‍ സ്റ്റൗ, മറ്റ് അനുബന്ധ ഉപകരണങ്ങള്‍ എന്നിവ വാങ്ങണമെന്ന് യാതൊരു നിര്‍ദ്ദേശവും ആര്‍ക്കും നല്‍കിയിട്ടില്ല. വ്യക്തമായ പരാതി കിട്ടുകയാണങ്കില്‍ ഏജന്‍സികള്‍ക്കെതിരെ നടപടിയെടുക്കാന്‍ തയ്യാറാണന്നും കമ്പനി  ഉദ്യോഗസ്ഥര്‍ അറിയിച്ചു.   
പൊതുജനങ്ങള്‍ക്ക് ഓണ്‍ലൈന്‍ ബുക്കിംഗിനെക്കാള്‍ താല്‍പ്പര്യം വഴിയില്‍ വച്ച് സാധനം വാങ്ങുന്നതാണ്. ഇത് അമിത തുക വാങ്ങുന്നിന് കാരണമാണന്ന് കമ്പനി ഉടമകള്‍ അറിയിച്ചു. ബുക്കിംഗ് നേരത്തെ നടത്തുന്നതിന് എല്ലാവരും താല്‍പര്യം കാണിക്കണം. പാചക വാതക ഗുണഭോക്താക്കളുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിന്റെ ഭാഗമായി ജില്ലാ പഞ്ചായത്ത് കോണ്‍ഫ്രന്‍സ് ഹാളിലാണ് ഓപ്പണ്‍ ഫോറം നടന്നത്. 67 ഓളം ആളുകളാണ് പരാതിയുമായി എത്തിയത്. 

date