വിദ്യാഭ്യാസ അവാര്‍ഡും ഉപരിപഠന സ്‌കോളര്‍ഷിപ്പും
കേരള സംസ്ഥാന ഭാഗ്യക്കുറി ഏജന്റുമാരുടേയും വില്പനക്കാരുടേയും ക്ഷേമനിധി അംഗങ്ങളുടെ മക്കള്‍ക്കുള്ള 2018 ലെ വിദ്യാഭ്യാസ പ്രോത്സാഹന അവാര്‍ഡിനും ഉപരിപഠനത്തിനുള്ള ഒറ്റത്തവണ സ്‌കോളര്‍ഷിപ്പിനും അപേക്ഷ ക്ഷണിച്ചു. വിദ്യാഭ്യാസ അവാര്‍ഡിന് എസ്.എസ്.എല്‍.സി, ടി.എച്ച്. എസ്.എസ്.എല്‍.സി, എച്.എസ്.സി, വിഎച്.എസ്.സി വിഭാഗങ്ങളിലായി ഉയര്‍ന്ന മാര്‍ക്ക് നേടിയവര്‍ക്ക് അപേക്ഷിക്കാം. സ്റ്റേറ്റ് സിലബസിനും സി.ബി.എസ്.ഇ സിലബസിനും പ്രത്യേക അവാര്‍ഡ് നല്‍കും.
ഉപരിപഠനത്തിന് ഒറ്റത്തവണ നല്‍കുന്ന സ്‌കോളര്‍ഷിപ്പിന്, മെഡിക്കല്‍ ബിരുദങ്ങള്‍, എഞ്ചിനീയറിംഗ് ബിരുദങ്ങള്‍, നേഴ്‌സിംഗ് ബിരുദങ്ങള്‍, പാരാമെഡിക്കല്‍ ബിരുദങ്ങള്‍, പോളിടെക്‌നിക്ക് ത്രിവത്സര ഡിപ്ലോമ കോഴ്‌സുകള്‍, ബിരുദം, ബിരുദാനന്തര ബിരുദങ്ങള്‍, എം.ബി.എ/എം.സി.എ കോഴ്‌സുകള്‍ക്ക് അപേക്ഷ ക്ഷണിക്കുന്നു. അവസാന തീയതി 30/09/2018. അപേക്ഷ ഫോറത്തിനും കൂടുതല്‍ വിവരങ്ങള്‍ക്കും ജില്ലാ ഭാഗ്യക്കുറി ക്ഷേമനിധി ഓഫീസുമായി ബന്ധപ്പെടുക. ഫോണ്‍ 0483 2734171,
- Log in to post comments