ബി.ഡി.ഒ മാരുടെ ജില്ലാതല അവലോകന യോഗം ചേര്‍ന്നു
ജില്ലയിലെ 11 ബ്ലോക്ക് പഞ്ചായത്തുകളിലേയും ബി.ഡി.ഒ മാരുടെ അവലോകനയോഗം അതിയന്നൂര്‍ ബ്ലോക്ക് പഞ്ചായത്ത് ഓഫീസില്‍ ചേര്‍ന്നു. ജില്ലാ ആസൂത്രണസമിതി അധ്യക്ഷന്‍ വി.എസ് ബിജുവിന്റെ അധ്യക്ഷതയില്‍ നടന്ന യോഗത്തില്‍ 2018-19 വാര്‍ഷിക പദ്ധതിയുടെയും ഹരിതകേരളം പദ്ധതികളുടെയും നിര്‍വഹണ പുരോഗതി വിലയിരുത്തി.
കഴിഞ്ഞ വാര്‍ഷിക പദ്ധതിയില്‍ മികച്ച പുരോഗതി നേടിയ ബ്ലോക്ക് പഞ്ചായത്തുകളെ ചടങ്ങില്‍ അഭിനന്ദിച്ചു. ഒന്നാം സ്ഥാനം വാമനപുരം ബ്ലോക്ക് പഞ്ചായത്തിനും, രണ്ടാം സ്ഥാനം നെടുമങ്ങാട് ബ്ലോക്ക് പഞ്ചായത്തിനും മൂന്നാം സ്ഥാനം അതിയന്നൂര്‍ ബ്ലോക്ക് പഞ്ചായത്തിനും ലഭിച്ചു. ഡെപ്യൂട്ടി പ്ലാനിംഗ് ഓഫീസര്‍ ജഗത് കുമാര്‍, അസിസ്റ്റന്റ് ഡെവലപ്‌മെന്റ് കമ്മിഷണര്‍ (ജനറല്‍) പി.എസ്. നീലകണ്ഠ പ്രസാദ്, അസിസ്റ്റന്റ് ഡെവലപ്‌മെന്റ് കമ്മിഷണര്‍ (പെര്‍ഫോമന്‍സ് ആഡിറ്റ്) ശ്രീശുഭ, ഹരിതകേരള മിഷന്‍ ജില്ലാ കോ ഓര്‍ഡിനേറ്റര്‍ ഡി. ഹുമയൂണ്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.
(പി.ആര്‍.പി. 1927/2018)
- Log in to post comments