Post Category
പുകയില നിരോധിത നിയമലംഘനം - സിനിമ നിര്‍മാതാവിനെതിരെ കേസെടുത്തു
പുകയില നിരോധിത നിയമം ലംഘിച്ചതിന് തീവണ്ടി എന്ന സിനിമയുടെ നിര്‍മാതാവിന്റെ പേരില്‍ ആരോഗ്യവകുപ്പ് കേസെടുത്തു. സിഗററ്റിന്റെ മാതൃകയിലുള്ള അക്ഷരങ്ങള്‍ പതിച്ച ഫ്‌ളക്‌സ് ബോര്‍ഡ് തിരുവനന്തപുരം ജില്ലയിലെ കല്ലമ്പലത്തിനടുത്ത് ആഴാംകോണത്ത് കണ്ടെത്തിയിരുന്നു. ഇത്തരത്തില്‍ പുകയില ഉല്‍പ്പന്നങ്ങളുടെ പരസ്യം നല്‍കുന്നത് രണ്ടു വര്‍ഷം വരെ തടവുശിക്ഷ ലഭിക്കാവുന്ന കുറ്റമാണെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസിന്റെ അറിയിപ്പില്‍ പറയുന്നു.
(പി.ആര്‍.പി. 1927/2018)
date
- Log in to post comments