Skip to main content

എ പ്ലസ് നേടിയ വിദ്യാര്‍ഥികളെ ആദരിച്ചു.

 

 

കാക്കനാട്: തൃക്കാക്കര നഗരസഭയുടെ കീഴില്‍ എസ്.എസ്.എല്‍.സി, പ്ലസ് ടു പരീക്ഷയില്‍ എല്ലാവിഷയങ്ങള്‍ക്കും എ പ്ലസ് നേടിയ വിദ്യാര്‍ഥികളെ ആദരിച്ചു. തൃക്കാക്കര കമ്മ്യൂണിറ്റി ഹാളില്‍ വെച്ച് നടന്ന ചടങ്ങ്  പി ടി തോമസ് എം എല്‍ എ ഉദ്ഘാടനം ചെയ്തു. 

 

നഗരസഭ ചെയര്‍പേഴ്‌സണ്‍ എം ടി ഓമന, വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ സീന റഹ്മാന്‍, വൈസ് ചെയര്‍പേഴ്‌സണ്‍ ബാബു ഫ്രാന്‍സിസ്, വികസനകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ മേരി കുര്യന്‍, ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് ചെയര്‍പേഴ്‌സണ്‍ കെ ടി എല്‍ദോ, ആരോഗ്യകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ഷബ്‌ന മെഹര്‍ അലി എന്നിവര്‍ പങ്കെടുത്തു.

date