Skip to main content

ഗവ. ഐ.ടി.ഐയില്‍ രണ്ടാംഘട്ട കൗണ്‍സിലിംഗ്

കണ്ണൂര്‍ ഗവ. ഐ.ടി.ഐയില്‍ എന്‍.സി.വി.ടി മെട്രിക്ക് ട്രേഡുകളിലേക്കുള്ള രണ്ടാം ഘട്ട കൗണ്‍സിലിംഗ് ജൂലൈ 23 ന് രാവിലെ 9 മണിക്ക് നടക്കും. താഴെ പറയുന്ന ഇന്‍ഡക്‌സ് മാര്‍ക്ക് ഉള്ളവര്‍ എല്ലാ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളുമായി കണ്ണൂര്‍ ഗവ. ഐ.ടി.ഐയില്‍ എത്തേണ്ടതാണ്. ജനറല്‍, ഒ.ബി.എച്ച്, ഈഴവ -230 വരെ, മുസ്ലിം -220 വരെ, എസ്.സി -180 വരെ, എസ്.ടി -185 വരെ, എല്‍.സി -150 വരെ. കൂടാതെ ഫിറ്റര്‍, ടര്‍ണര്‍, മെഷിനിസ്റ്റ്, വെല്‍ഡര്‍, പ്ലംബര്‍, ടി.പി.ഇ.എസ്, എം.എം.ടി എന്നീ ട്രേഡുകളില്‍ വനിതകള്‍ക്കായി സംവരണം ചെയ്തിരിക്കുന്ന ഏതാനും സീറ്റുകള്‍ ഒഴിവുണ്ട്. ഇന്‍ഡക്‌സ് മാര്‍ക്ക് 200 ല്‍ താഴെയുള്ള, താല്‍പര്യമുള്ള വനിതാ അപേക്ഷകരും ജൂലൈ 23 ന് 9 മണിക്ക് എല്ലാ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളുമായി ഗവ. ഐ.ടി.ഐയില്‍ എത്തിച്ചേരണം.

date