Skip to main content

കാര്‍ഷിക യന്ത്രങ്ങളുടെ വിതരണം 

 

    സമഗ്ര കോള്‍നില വികസന പദ്ധതിപ്രകാരം കേരള അഗ്രോ ഇന്‍ഡസ്ട്രീസ് മുഖേന കൊയ്ത്തു മെതിയന്ത്രം, പവ്വര്‍ ടില്ലര്‍, ടില്ലര്‍ ട്രൈലര്‍, ട്രാക്ടര്‍, ട്രാക്ടര്‍ ട്രൈലര്‍, നടീല്‍ യന്ത്രം എന്നിവ വിതരണം ചെയ്യും. ഇതിന്‍റെ ഭാഗമായി തിരഞ്ഞെടുത്ത 60 കോള്‍ പാടശേഖരങ്ങല്‍ക്കായി 109 പവ്വര്‍ടില്ലര്‍, 25 ടില്ലര്‍ ട്രെയ്ലര്‍, 18 ട്രാക്ടര്‍, 9 ട്രാക്ടര്‍ ട്രെയ്ലര്‍, 4 നടീല്‍ യന്ത്രങ്ങള്‍ എന്നിവ വിതരണം ചെയ്തു. ഇനിയും പവ്വര്‍ ടില്ലറുകളുടെ വിതരണം നടത്തുന്നതിനായി അപേക്ഷ പരിഗണിക്കും. കാര്‍ഷിക യന്ത്രങ്ങള്‍ വികേന്ദ്രീകൃതമായ രീതിയില്‍ കരാര്‍ ഉടമ്പടിപ്രകാരമാണ് കോള്‍ പാടശേഖര സമിതികള്‍ക്ക് വിതരണം ചെയ്യുന്നത്.
 

date