Skip to main content

ഔദ്യോഗികഭാഷ സംബന്ധിച്ച നിയമസഭാസമിതി യോഗം ചേരും

 

ഔദ്യോഗിക ഭാഷ സംബന്ധിച്ച സമിതി (2016 - 19) ജൂലൈ 24 ന് രാവിലെ 10.30 ന് മലപ്പുറം കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ യോഗം ചേര്‍ന്ന് ജില്ലയിലെ വിവിധ വകുപ്പുകളിലെ മേധാവികളുമായും ബന്ധപ്പെട്ട ഉദ്യോഗസ്ഥരുമായും ഭാഷാമാറ്റ പുരോഗതി സംബന്ധിച്ച് ചര്‍ച്ച ചെയ്യുകയും വകുപ്പുതല സമിതികളുടെയും ജില്ലാതല വകുപ്പുതല സമിതിയുടെയും പ്രവര്‍ത്തനങ്ങള്‍ അവലോകനം നടത്തുകയും ചെയ്യും.

യോഗാനന്തരം സമിതി തിരൂരിലെ തുഞ്ചത്തെഴുത്തച്ഛന്‍ മലയാള സര്‍വ്വകലാശാല സന്ദര്‍ശിക്കും.

പി.എന്‍.എക്‌സ്.3091/18

date