എന്‍ട്രന്‍സ് പരീക്ഷാ പരിശീലന ധനസഹായ പദ്ധതി
2018 മാര്‍ച്ചിലെ എസ്.എസ്.എല്‍.സി പരീക്ഷയില്‍ എല്ലാ വിഷയങ്ങള്‍ക്കും ബി പ്ലസില്‍ കുറയാത്ത ഗ്രേഡ് നേടിയവരും സയന്‍സ് ഗ്രൂപ്പെടുത്ത് പ്ലസ് വണ്ണിന് പഠിക്കുന്നവരും കുടുംബവാര്‍ഷിക വരുമാനം 4,50,000 രൂപയില്‍ താഴെയുള്ളവരുമായ പട്ടികജാതി വിഭാഗം വിദ്യാര്‍ത്ഥികളില്‍ നിന്നും 2020ലെ മെഡിക്കല്‍ , എഞ്ചിനീയറിംഗ് എന്‍ട്രന്‍സ് പരീക്ഷക്ക് പ്രശസ്തമായ കോച്ചിംഗ് സ്ഥാപനങ്ങളില്‍ ചേര്‍ന്ന് പരിശീലനം നേടുന്നതിന് ധനസഹായത്തിന് അപേക്ഷ ക്ഷണിച്ചു. നിലവില്‍ പ്ലസ് വണ്ണിന് പഠിക്കുന്നവര്‍ കോച്ചിംഗിന് ചേര്‍ന്നിട്ടുള്ള സ്ഥാപനങ്ങളില്‍ നിന്നുള്ള സാക്ഷ്യപത്രം, കോച്ചിംഗ് ഫീസ് സംബന്ധിച്ച വിശദ വിവരം, ജാതി, വരുമാനം, എസ്.എസ്.എല്‍.സി പരീക്ഷയുടെ മാര്‍ക്ക് ലിസ്റ്റ് തുടങ്ങിയ സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പ് സഹിതം ബന്ധപ്പെട്ട' ബ്ലോക്ക്, മുന്‍സിപ്പല്‍ പ'ട്ടികജാതി വികസന ഓഫീസുകളില്‍ ജൂലൈ 30ന് മുമ്പായി അപേക്ഷ നല്‍കണം. കൂടുതല്‍ വിവരങ്ങളും അപേക്ഷാഫോറത്തിന്റെ മാതൃകയും ജില്ലാ പട്ടികജാതി വികസന ഓഫീസില്‍ നിന്നോ , ജില്ലയിലെ േേബ്ലാക്കുകളില്‍ നിന്നോ ലഭിക്കും. ഫോണ്‍ 04862 252003.
- Log in to post comments