Post Category
ലളിതകലാ അക്കാദമി ഫെല്ലോഷിപ്പ് പുരസ്കാര സമര്‍പ്പണം നാളെ (ജൂലൈ 26) മുഖ്യമന്ത്രി നിര്‍വഹിക്കും
കേരള ലളിതകലാ അക്കാദമിയുടെ 2017-18 ലെ സംസ്ഥാന ഫെല്ലോഷിപ്പ് പുരസ്കാര സമര്‍പ്പണം നാളെ (ജൂലൈ 26) വൈകിട്ട് 4.30ന് മുഖ്യമന്ത്രി പിണറായി വിജയന് നിര്‍വഹിക്കും.
വി.ജെ.ടി ഹാളില്‍ നടക്കുന്ന ചടങ്ങില്‍ സാംസ്കാരികമന്ത്രി എ.കെ. ബാലന് അധ്യക്ഷത വഹിക്കും. ചലച്ചിത്രനടന്‍ ഇന്ദ്രന്‍സ് വിശിഷ്ടാതിഥിയാകും.
മേയര്‍ വി.കെ. പ്രശാന്ത്, വി.എസ്. ശിവകുമാര്‍ എം.എല്‍.എ, റാണി ജോര്‍ജ്, ആര്‍ട്ടിസ്റ്റ് ബി.ഡി. ദത്തന്, ചലച്ചിത്ര അക്കാദമി ചെയര്മാന് കമല്‍, കെ.എസ്.എഫ്.ഡി.സി ചെയര്മാന് ലെനില്‍ രാജേന്ദ്രന് തുടങ്ങിയവര്‍ വിശിഷ്ട സാന്നിധ്യമാകും.
പി.എന്‍.എക്സ്.3146/18
date
- Log in to post comments