Skip to main content

പട്ടികജാതി-പട്ടികവര്‍ഗ കമ്മീഷന്‍  അദാലത്ത് ഇന്നും നാളെയും

 

സംസ്ഥാന പട്ടികജാതി-പട്ടിക ഗോത്ര വര്‍ഗ കമ്മീഷന്‍ നിലവിലുളള പരാതികള്‍ തീര്‍പ്പ് കല്‍പ്പിക്കുന്നതിനായി ജില്ലയില്‍   ഇന്നും നാളെയും (ജൂലൈ 25, 26) തിയതികളില്‍ അദാലത്ത് നടത്തുമെന്ന് ജില്ലാ പട്ടികജാതി വികസന ഓഫീസര്‍ അറിയിച്ചു.  ജില്ലാ പഞ്ചായത്ത് ഹാളില്‍ രാവിലെ 10 ന് നടക്കുന്ന അദാലത്തില്‍ കമ്മീഷന്‍ ചെയര്‍മാന്‍ ബി.എസ് മാവോജി, കമ്മീഷന്‍ അംഗങ്ങളായ അഡ്വ.പി.ജെ.സിജ., മുന്‍ എം.പി എസ്.അജയകുമാര്‍ രജിസ്ട്രാര്‍ ജി.തുളസീധരന്‍ പിള്ള തുടങ്ങിയവര്‍ അദാലത്തിന് നേതൃത്വം നല്‍കും.  പട്ടികജാതി-പട്ടികഗോത്ര വര്‍ഗ വിഭാഗക്കാര്‍ വിവിധ വിഷയങ്ങളില്‍  കമ്മീഷന് സമര്‍പ്പിച്ചിട്ടുളളതും വിചാരണയിലുളളതുമായ കേസുകളില്‍ പരാതിക്കാരേയും ബന്ധപ്പെട്ട ഉദ്യോഗസ്ഥരേയും നേരില്‍ കേട്ട് പരാതികള്‍ തീര്‍പ്പാക്കും. ബന്ധപ്പെട്ട പൊലീസ് ഓഫീസര്‍മാര്‍, റവന്യൂ-പട്ടികജാതി-പട്ടികവര്‍ഗ വികസനം- വനം- എക്സൈസ് - ആരോഗ്യ-ഭക്ഷ്യ-പൊതുവിതരണം-വിദ്യാഭ്യാസം- പഞ്ചായത്ത്-സഹകരണം തുടങ്ങിയ വകുപ്പുകളിലെ  ഉദ്യോഗസ്ഥരും അദാലത്തില്‍ പങ്കെടുക്കും.

date