Skip to main content

ബീഡി-ചുരുട്ട് തൊഴിലാളികള്‍ക്ക് പൂരക വേതനത്തിന് അപേക്ഷിക്കാം

കേരള ബീഡി-ചുരുട്ട് തൊഴിലാളി ക്ഷേമനിധിയില്‍ അംഗങ്ങളായി അംശദായം അടച്ച് വരുന്ന തൊഴിലാളികള്‍, സ്വയം തൊഴിലില്‍ ഏര്‍പ്പെട്ടിരിക്കുന്നവര്‍ എന്നിവരില്‍ നിന്നും പൂരക വേതനത്തിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷ ആഗസ്റ്റ് നാലിനകം ചീഫ്      എക്‌സിക്യൂട്ടീവ് ഓഫീസറുടെ കാര്യാലയത്തില്‍ എത്തണം. അപേക്ഷാഫോം ബന്ധപ്പെട്ട തൊഴിലുടമ,സ്ഥാപനങ്ങളില്‍ നിന്ന് ലഭിക്കും. തൊഴിലുടമകളുടെ സാക്ഷ്യപത്രം സഹിതമാണ് അപേക്ഷ നല്‍കേണ്ടത്. സ്വയം തൊഴിലില്‍ ഏര്‍പ്പെട്ടവര്‍ ബന്ധപ്പെട്ട മേഖലയിലെ രജിസ്‌ട്രേഡ് ട്രേഡ് യൂനിയനുകളുടെ സാക്ഷ്യപത്രം സഹിതം   അപേക്ഷിക്കണം.  ഫോണ്‍: 0497 2706133

date