ദേശീയ ആയുര്‍വേദ ദിനം ആചരിക്കും
ദേശീയ ആയുര്‍വേദ ദിനമായ ഒക്ടോബര്‍ 23ന് ഭാരതീയ ചികിത്സാ വകുപ്പ്, നാഷണല്‍ ആയുഷ് മിഷന്, ആയുഷ് ഗ്രാമം നിലമ്പൂര്‍ ബ്ലോക്ക്, എ.എം.എ.ഐ എന്നിവര്‍ സംയുക്തമായി വിവിധ പരിപാടികള്‍ സംഘടിപ്പിക്കുന്നു. ആയുര്‍വേദ പാചക മത്സരം ഫോട്ടോഗ്രാഫി മത്സരം, വ്യജ വൈദ്യത്തിനെതിരെ ട്രോള്‍ മത്സരം, ക്വിസ് മത്സരങ്ങള്‍ തുടങ്ങിയവയും പൊതുജനങ്ങള്‍ക്കായി ബോധവത്കരണ ക്ലാസുകളും ക്യാമ്പുകളും ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ സംഘടിപ്പിക്കും. ലഹരി ഉപയോഗത്തിനും വ്യാജ വൈദ്യത്തിനുമെതിരെ നിലമ്പൂരില്‍ കൂട്ടയോട്ടവും സംഘടിപ്പിക്കും. ജില്ലാതല പരിപാടികളുടെ ഉദ്ഘാടനം കൊണ്ടോട്ടിയില്‍ ടി.വി ഇബ്രാഹിം എം.എല്‍.എ നിര്‍വഹിക്കും. കൊണ്ടോട്ടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഷൈജിനി ഉണ്ണി, ഭാരതീയ ചികിത്സാ വകുപ്പ് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. സ്റ്റെല്ലാ ഡേവിഡ്, എന്‍.എ.എം ഡി.പി.എം ഡോ. കബീര്‍ എന്നിവര്‍ പങ്കെടുക്കും. പനമ്പാട് എ.യു.പി.എസില്‍ വി.പി.എസ്.വി ആയുര്‍വേദ കോളജും കമലം ഷരീഫ് ചാരിറ്റബിള്‍ ട്രെസ്റ്റും ചേര്‍ന്ന് സ്പെഷ്യലിറ്റി മെഡിക്കല്‍ ക്യാമ്പും സംഘടിപ്പിക്കും. ജില്ലയിലെ പൊതുജനങ്ങള്‍ക്കായി ജില്ലാതല ഓണ്‍ലൈന്‍ ക്വിസ് മത്സരം ഒക്ടോബര്‍ 23ന് വൈകീട്ട് ഏഴ് മുതല്‍ എട്ട് വരെ സംഘടിപ്പിക്കും. ലിങ്ക് ഇതോടൊപ്പം ചേര്‍ക്കുന്നു. https://forms.gle/sXVPe6eLD4Bse57Y7.
- Log in to post comments