തീരദേശ പരിപാലന പ്ലാന്‍ പ്രദര്‍ശിപ്പിച്ചു
കേന്ദ്ര വനം പരിസ്ഥിതി കാലാവസ്ഥ വ്യതിയാന മന്ത്രാലയത്തിന് സമര്‍പ്പിക്കുന്ന തീരദേശ പരിപാലന പ്ലാന്‍ പൊതു ജനങ്ങള്‍ക്ക് പരിചയപ്പെടുത്തുന്നതിനായി പ്രദര്‍ശിപ്പിച്ചു. ടൗണ്‍ ഹാളില്‍ നടന്ന പ്രദര്‍ശനം മേയര്‍ തോട്ടത്തില്‍ രവീന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. കലക്ടര്‍ യു.വി.ജോസ് അധ്യക്ഷത വഹിച്ചു.
ദേശീയ ഹരിത ട്രിബ്യൂണലിന്റെ ഉത്തരവ് പ്രകാരമാണ് പ്ലാന്‍ തയ്യാറാക്കിയിരിക്കുന്നത്. കോഴിക്കോട് കോര്‍പ്പറേഷന്‍ പരിധിയിലെ കരട് തീരദേശ പരിപാലന പ്ലാന്‍ ഡെപ്യൂട്ടി ടൗണ്‍ പ്ലാനര്‍ (ആര്‍ടിപി) ഡോ. ആതിര രവി വിശദീകരിച്ചു. കരടില്‍ മേല്‍ പൊതുജനങ്ങളില്‍ നിന്നും അഭിപ്രായ നിര്‍ദേശങ്ങള്‍ സമാഹരി ക്കുന്നതിന്റെ ഭാഗമായാണ് പ്രദര്‍ശനം നടത്തിയത്. ആഗസ്റ്റ് ഒമ്പതിന് കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ തീരദേശ പരിപാലന അതോറിറ്റി ഹിയറിങ് സംഘടിപ്പിക്കും. പുതുതായി രൂപീകരിച്ച നഗരസഭകളെ സി.ആര്‍ 2 കാറ്റഗറിയില്‍ ഉള്‍പ്പെടുത്തിയാണ് പ്ലാന്‍ തയ്യാറാക്കിയിരിക്കുന്നത്.
- Log in to post comments