Skip to main content

എടച്ചേരിയില്‍ എല്ലാ വീട്ടിലും കേരളപിറവി ദിനത്തില്‍  ആര്യവേപ്പും കറിവേപ്പും

    എടച്ചേരി ഗ്രാമപഞ്ചായത്തില്‍ ഗൃഹ ചൈതന്യം പദ്ധതിയുടെ ഭാഗമായി എല്ലാ വീട്ടിലും ഒരു ആര്യവേപ്പും കറിവേപ്പും നവംബര്‍ ഒന്നിന് എത്തിക്കും. സംസ്ഥാന ഔഷധ സസ്യബോര്‍ഡാണ് ഇത്തരമൊരു പ്രവര്‍ത്തനത്തിന് മുന്‍കയ്യെടുത്തത്.
    സുസ്ഥിര വികസനത്തിന്റെ സാധ്യതകളെ മനസ്സിലാക്കി കൊണ്ട് ഭാവിതലമുറയുടെ ആവശ്യങ്ങള്‍ നിറവേറ്റാനുളള അവരുടെ ശേഷി ചോര്‍ത്താതെ ഇന്നത്തെ ആവശ്യങ്ങളെ സാധിക്കാനാണ് പഞ്ചായത്ത് ലക്ഷ്യം വെക്കുന്നത്. ആരോഗ്യപൂര്‍ണ്ണമായ പരിസ്ഥിതി, ആരോഗ്യമുളള ജനത ഈ മാര്‍ഗ്ഗത്തിലേക്ക് എടച്ചേരി പഞ്ചായത്തും ഇത്തരമൊരു പ്രവര്‍ത്തനത്തിന് നേതൃത്വം നല്കുകയാണ്. 
    സംസ്ഥാന ഔഷധ സസ്യ ബോര്‍ഡ് മഹാത്മാഗാന്ധി  ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുമായി സഹകരിച്ച് ഗ്രാമപഞ്ചായത്തുകളെ ഔഷധ സസ്യ ഗ്രാമങ്ങളാക്കുവാന്‍ വേണ്ടി നടപ്പിലാക്കുന്ന പദ്ധതിയാണ് ഗൃഹ ചൈതന്യം.
 

date