Post Category
രക്തദാന ക്യാമ്പ് നടത്തി
രക്തദാനത്തിന്റെ മഹാസന്ദേശം നല്‍കിക്കൊണ്ട് ചേളന്നൂരില്‍ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. ഇ.എം.എസ് ചാരിറ്റബിള്‍ സൊസൈറ്റി വെസ്റ്റ് ബദിരൂര്‍ മക്കട യൂണിറ്റും കോട്ടപ്പറമ്പ് ഗവണ്‍മെന്റ് ഹോസ്പിറ്റലും സംയുക്തമായി നടത്തിയ ക്യാമ്പ് ചേളന്നൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഒ.പി ശോഭന ഉദ്ഘാടനം ചെയ്തു.
വ്യക്തിയില്‍ നിന്നും സമൂഹത്തിലേക്ക് വളരുക എന്ന സന്ദേശമാണ് രക്തദാനം നല്‍കുന്നതെന്ന് പ്രസിഡന്റ് പറഞ്ഞു. ഇ.എം.എസ് ചാരിറ്റബിള്‍ ട്രസ്റ്റ് പ്രസിഡന്റ് നീലൂര്‍ രാമചന്ദ്രന്‍ അധ്യക്ഷനായി. ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ ടി.കെ.സുജാത , വാര്‍ഡ് മെമ്പര്‍ പി.ഉണ്ണികൃഷ്ണന്‍, ഡോ ലജിനി, ഇ.എം.എസ് ചാരിറ്റബിള്‍ ട്രസ്റ്റ് സെക്രട്ടറി വയപ്പുറത്ത് സുജീഷ്, ട്രസ്റ്റ് മെമ്പര്‍ എം.എം.പ്രസാദ് തുടങ്ങിയവര്‍ സംസാരിച്ചു.
date
- Log in to post comments