Skip to main content

ഹരിതകേരളമിഷന്‍ പ്രവര്‍ത്തന അവലോകനം

    പനങ്ങാട് ഗ്രാമ പഞ്ചായത്ത് ഹരിതകേരളമിഷന്‍ പ്രവര്‍ത്തനത്തിന്റെ ഗ്രാമ പഞ്ചായത്ത് തല അവലോകന യോഗം ഇ.എം.എസ് ഹാളില്‍   നടന്നു. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ്  വി.എം.കമലാക്ഷി അധ്യക്ഷത വഹിച്ചു. ഹരിത കേരളം ജില്ലാ മിഷന്‍ കോഡിനേറ്റര്‍ പ്രകാശ്.പി, ജനകീയാസൂത്രണം ജില്ലാ കോഡിനേറ്റര്‍ ഇ.പി.രത്‌നാകരന്‍, ജില്ലാ ശുചിത്വ മിഷന്‍ അസി. കോഡിനേറ്റര്‍ കെ. കുഞ്ഞിരാമന്‍, അസംബ്ലി മണ്ഡലം വികസന സമിതി കണ്‍വീനര്‍ വി.എം.കുട്ടികൃഷ്ണന്‍, നിറവ് വേങ്ങേരി പ്രോജക്ട് മാനേജര്‍ ടി.കെ.മോഹനന്‍ എന്നിവര്‍  ഹരിത കേരളം പ്രവര്‍ത്തനങ്ങളെ വിലയിരുത്തി ചര്‍ച്ച നടത്തി. 
    കാര്‍ഷിക മേഖലയിലെ വികസന പ്രോജക്ടുകളും നിര്‍വ്വഹണ പുരോഗതിയും സംബന്ധിച്ച് കൃഷി ആഫീസര്‍ മനോജ്, ജലസംരക്ഷണവും നീര്‍ത്തടാധിഷ്ടിത വികസനാസൂത്രണവും പുരോഗതി റിപ്പോട്ട് എന്ന വിഷയത്തില്‍ ടെക്‌നിക്കല്‍ കമ്മിറ്റി കണ്‍വീനര്‍ അസി.എഞ്ചിനീയര്‍ ലിനയും ക്ലാസെടുത്തു. മഞ്ഞപ്പുഴ സംരക്ഷണം വര്‍ക്ക് പ്രോഗ്രസ് മൈനര്‍ ഇറിഗേഷന്‍ അസി.എഞ്ചിനീയര്‍ ദിദീഷ്.സിയും മണ്ണ്,ജലസംരക്ഷണവും തൊഴിലുറപ്പ്പദ്ധതിയും  എം.എന്‍.ആര്‍. ഇ.ജി. എസ് അസി. എഞ്ചിനീയര്‍ ജിബിന്‍.കെയും ക്ലീന്‍ പനങ്ങാട് ഗ്രീന്‍ പനങ്ങാട്  പ്രോജക്ടും ഹരിത കര്‍മ്മസേന പ്രവര്‍ത്തനവും എന്ന വിഷയം വി.ഇ.ഒ സി.സിന്ധുവും 'നിപ പ്രതിരോധ പ്രവര്‍ത്തനങ്ങളും, വെള്ളപ്പൊക്ക ദുരിതാശ്വാസ ഇടപെടലുകളും ആര്‍ദ്രം പദ്ധതി മുന്നൊരക്കങ്ങളും എന്ന വിഷയത്തില്‍ മെഡിക്കല്‍ ഓഫീസര്‍ ഡോ.അനൂപ് കൃഷ്ണയും ഭാവി പരിപാടി നിദ്ദേശങ്ങള്‍ ആസൂത്രണ സമിതി ഉപാദ്ധ്യക്ഷന്‍,  കെ.കെ.അരവിന്ദാക്ഷനും അവതരിപ്പിച്ചു. ഗ്രാമ പഞ്ചായത്ത് സെക്രട്ടറി  കെ.അബ്ദു റഹീം സ്വാഗതവും  ജനകീയാസൂത്രണം ഗ്രാമ പഞ്ചായത്ത് കോഡിനേറ്റര്‍ വി.എം.പത്മനാഭന്‍ നന്ദിയും പറഞ്ഞു.

 

date