ഭിന്നശേഷി വിദ്യാര്‍ത്ഥികള്‍ക്കുള്ള വൈദ്യപരിശോധനാ ക്യാമ്പ് പൂര്‍ത്തിയായി
പൊതുവിദ്യാലയങ്ങളിലെ ഭിന്നശേഷിക്കാരായ വിദ്യാര്‍ത്ഥികള്‍ക്കായി സമഗ്രശിക്ഷാ അഭിയാന്‍ മലപ്പുറം ബ്ലോക്ക് തലത്തില്‍ വിവിധ വൈദ്യ പരിശോധനാ ക്യാമ്പുകള്‍ സംഘടിപ്പിച്ചു. മാനസികവൈകല്യമുള്ളവര്‍ക്കുള്ള വൈദ്യപരിശോധനക്ക് തിരൂര്‍ താലൂക്ക് ആശുപത്രിയിലെ സൈക്കോളജിസ്റ്റ് ഡോ:അനൂജ, അസ്ഥിരോഗവിഭാഗത്തില്‍ മഞ്ചേരി ജനറല്‍ ആശുപത്രിയിലെ ഡോ: സുബീര്‍ ഹുസൈന്‍, തൃശൂര്‍ ഗവ: ആശുപത്രിയിലെ ടെക്‌നീഷ്യന്‍ സുജിത്ത് എന്നിവര്‍ നേതൃത്വം നല്‍കി.
സംസാരശേഷി, കേള്‍വികുറവുള്ള കുട്ടികളുടെ വൈദ്യ പരിശോധന മഞ്ചേരി ജനറല്‍ ആശുപത്രിയിലെ ഇ.എന്‍.ടി വിഭാഗം ഡോ: റഫീഖലിയും, ഓഡിയോളജിസ്റ്റ് തബസും, കാഴ്ച പരിശോധന വിഭാഗത്തില്‍ മലപ്പുറം താലൂക്ക് ആശുപത്രിയിലെ ഡോ: ജാസ്മിന്‍, മഞ്ചേരി ജനറല്‍ ആശുപത്രിയിലെ ഒപ്‌റ്റോമെട്രിസ്റ്റ് എസ്.ഒഫിയത്ത്, പൂക്കോട്ടൂര്‍ ആരോഗ്യകേന്ദ്രത്തിലെ റീമ എന്നിവര്‍ നേതൃത്വം നല്‍കി.
മലപ്പുറം ബിപിഒ ടോമിമാത്യൂ അധ്യക്ഷത വഹിച്ച ചടങ്ങില്‍ മലപ്പുറം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ. സലീന ഉദ്ഘാടനം ചെയ്തു. ട്രെയിനര്‍ ബിന്ദു. എസ്, ഐഇഡി റിസോഴ്‌സ്ടീച്ചര്‍മാരായ സലീന, സീനത്ത്, പുഷ്പന്‍, ക്ലസ്റ്റര്‍ കോര്‍ഡിനേറ്റര്‍മാരായ റസിയ, ലത, സോണിയ എന്നിവര്‍ സംസാരിച്ചു.
- Log in to post comments