Skip to main content

അഴിയില്‍ മുങ്ങിയ വള്ളം സന്ദര്‍ശിച്ചു

പൊന്നാനി അഴിയില്‍ മുങ്ങിക്കിടക്കുന്ന സ്റ്റീല്‍ ബോഡി വള്ളം ഉദ്യോഗസ്ഥര്‍ സന്ദര്‍ശിച്ചു. ഫിഷറീസിലേയും ഹാര്‍ബര്‍ എഞ്ചിനീയറിംഗ് വകുപ്പിലേയും ഉദ്യോഗസ്ഥര്‍ കോഴിക്കോട് ജില്ലയിലെ ബേപ്പൂര്‍ സ്വദേശികളായ മുങ്ങല്‍ വിദഗ്ദരും കൂടിയാണ് ആഴിയില്‍ മുങ്ങിക്കിടക്കുന്ന വള്ളം പരിശോധിച്ചത്. ചെങ്കൊടി എന്ന സ്റ്റീല്‍ ബോഡി വള്ളമാണ് ആഴിയില്‍ മുങ്ങിക്കിടക്കുന്നത്. കടല്‍ രൂക്ഷമായതിനാല്‍ വിദഗ്ദര്‍ക്ക് കടലില്‍ മുങ്ങി പരിശോധിക്കാനായില്ല. കടല്‍ ശാന്തമായാല്‍ മാത്രമേ മുങ്ങി പരിശോധന നടത്താനും വള്ളം മാറ്റുന്നതിനുള്ള നടപടികള്‍ സ്വീകരിക്കാനും കഴിയുകയുള്ളുവെന്ന് സംഘം വിലയിരുത്തി. നാളെ (ജൂലൈ 26) കന്യാകുമാരിയില്‍ നിന്നും മറ്റൊരു സംഘം വരുന്നതായി ഹാര്‍ബര്‍ എഞ്ചിനീയറിഗ് എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ കുഞ്ഞി മമ്മു അറിയിച്ചു.

 

date