Post Category
പ്ലാസ്റ്റിക് മാലിന്യത്തിനെതിരെ ജാഗ്രതവേണമെന്ന് ജില്ലാ കളക്ടര്‍
വെള്ളക്കെട്ടുളള പ്രദേശങ്ങളില്‍ കുടിവെള്ളക്കുപ്പികള്‍ ഉള്‍പ്പെടെയുളള പ്ലാസ്റ്റിക് മാലിന്യങ്ങള്‍ അലക്ഷ്യമായി വലിച്ചെറിയരുതെന്ന് ജില്ലാ കളക്ടര്‍ ഡോ. ബി.എസ് തിരുമേനി പറഞ്ഞു. കുടിവെളള സ്രോതസ്സുകള്‍ മലിനമായ സാഹചര്യത്തില്‍ ദുരിത മേഖലകളില്‍ കുടിവെള്ളം പ്ലാസ്റ്റിക്ക്ക്കുപ്പികളില്‍ വ്യാപകമായി വിതരണം ചെയ്തു വരുന്നുണ്ട്. കുപ്പികളില്‍ വെള്ളം കെട്ടി കിടന്ന് കൊതുകു വളരുന്ന സാഹചര്യം ഉണ്ടാകരുതെന്നും കളക്ടര്‍ അറിയിച്ചു.
(കെ.ഐ.ഒ.പി.ആര്‍-1574/18)
date
- Log in to post comments