ദുരിതത്തില്‍ ആശ്വാസം പകര്‍ന്ന് കുടുംബശ്രീ
മഴക്കെടുതിയില്‍ ദുരിതമനുഭവിക്കുന്നവര്‍ക്കായി കുടുംബശ്രീ രംഗത്ത്്. ജില്ലാതല ഉദ്ദ്യോഗസ്ഥരുടെ നിര്‍ദേശപ്രകാരം വളരെ വിപുലമായ പ്രവര്‍ത്തനങ്ങളാണ് താഴെത്തട്ടില്‍ നടക്കുന്നത്. ക്യാമ്പുകളില്‍ വസ്ത്രങ്ങളും ഭക്ഷണവും കുടിവെള്ളവും എത്തിക്കുന്നതു മുതല്‍ മാനസിക സംഘര്‍ഷം അനുഭവിക്കുന്നവര്‍ക്ക് കൗണ്‍സിലിംഗ് വരെ സംഘം നല്‍കുന്നുണ്ട്. പ്രാദേശിക തലത്തില്‍ യൂണിറ്റുകള്‍ തിരിഞ്ഞാണ് സംഘങ്ങളുടെ പ്രവര്‍ത്തനം. വീടുകള്‍ കയറി വസ്ത്രങ്ങളും ഭക്ഷണവും ശേഖരിച്ച് കൃത്യമായി ക്യാമ്പുകള്‍ സന്ദര്‍ശിച്ചാണ് സംഘം പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്. ഇന്നലെ മാത്രം ആറോളം ക്യാമ്പുകളില്‍ കുടുംബശ്രീയുടെ സഹായമെത്തിയിട്ടുണ്ട്. കുടുംബശ്രീ നേരിട്ട് ശേഖരിക്കുന്നതു കൂടാതെ പൊതു- സ്വകാര്യ പങ്കാളിത്വവും ക്യാമ്പുകളിലേക്ക് കുടുംബശ്രീ വഴിയെത്തുന്നുണ്ട്. കഴിഞ്ഞ ദിവസം കുടുംബശ്രീ മണര്‍കാട് പഞ്ചായത്തിലെ കൗമാര ക്ലബിലെ കുട്ടികളുടെ സഹായത്തോടെ വീടുകളില്‍നിന്നു സമാഹരിച്ച ഭക്ഷണപൊതികള്‍ കുറവിലങ്ങാട് പ്രദേശത്ത് ദുരിതമനുഭവിക്കുന്നവര്‍ക്ക് വിതരണം ചെയ്തിരുന്നു. മണര്‍ക്കാട് ഭാഗത്ത് കുടുംബശ്രീ എച്ച്.ഡി.എഫ്.സി. ബാങ്കിന്െ്റ സഹായത്തോടെ ക്യാമ്പുകളിലേക്കു ആവശ്യമായ അരിയും പലവ്യഞ്ജനങ്ങളും എത്തിച്ചു നല്കി. കൂടാതെ കടത്തുരുത്തി എഴുമാംതുരുത്ത്, അകലക്കുന്നം കരിമ്പനി, പള്ളം 6000 ചിറ, ചിങ്ങവനം ഭാഗങ്ങളിലാണ് കുടുംബശ്രീയുടെ സഹായമെത്തിയത്. തൊഴിലുറപ്പു പ്രവര്‍ത്തകരുടെ സഹായവും ചിലയിടങ്ങളില്‍ കുടുംബശ്രീയ്ക്കുണ്ടായിരുന്നു. ക്യാമ്പുകളിലേക്കു സഹായമെത്തിക്കുന്നതോടൊപ്പം ദുരിതബാധിത പ്രദേശങ്ങളിലെ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്കും സംഘം നേതൃത്വം നല്‍കുന്നുണ്ട്. പകര്‍ച്ചവ്യാധികള്‍ പകരാതിരിക്കാനുള്ള ജാഗ്രതാ നിര്‍ദേശങ്ങളും ഇവര്‍ നല്‍കുന്നുണ്ട്.
- Log in to post comments