Post Category
നേഴ്സ് നിയമനം
ജനറല്‍ നേഴ്സിംഗ്/ബിഎസ്.സി നേഴ്സിംഗ് പാസ്സായ പട്ടികജാതി യുവതി യുവാക്കളെ കരാര്‍ അടിസ്ഥാനത്തില്‍ നിയമിക്കുന്നു. ജില്ലയിലെ മൂന്ന് താലൂക്ക് ആശുപത്രികളില്‍ ഒരാളെ വീതവും ജനറല്‍ ആശുപത്രികളില്‍ മൂന്ന് പേരെ വീതവും രണ്ടു വര്‍ഷത്തേക്കാണ് നിയമിക്കുന്നത്. പ്ലസ് ടൂ, സയന്‍സ് ഗ്രൂപ്പ് എടുത്ത് നേഴ്സിംഗ് പാസ്സായവരെയാണ് പരിഗണിക്കുക. ഉയര്‍ന്ന പ്രായപരിധി 40, യോഗ്യരായവര്‍ അസ്സല് രേഖകള്‍ സഹിതം ഓഗസ്റ്റ് ഏഴ് വൈകിട്ട് അഞ്ചിനകം ജില്ലാ പട്ടികജാതി വികസന ഓഫീസില്‍ അപേക്ഷ നല്‍കണം. ഫോണ്‍: 0481 2562503
(കെ.ഐ.ഒ.പി.ആര്-1583/18)
date
- Log in to post comments