Post Category
എ പ്ലസ് നേടിയ ചുമട്ടുതൊഴിലാളികളുടെ മക്കള്‍ക്ക് ആദരം
കേരള ചുമട്ടുതൊഴിലാളി ക്ഷേമ ബോര്‍ഡിന്റെ കീഴിലുള്ള തൊഴിലാളികളുടെ മക്കളില്‍ 2018ലെ എസ്എസ്എല്‍സി / സിബിഎസ്ഇ, പ്ലസ് ടു പരീക്ഷകളില്‍ എല്ലാ വിഷയങ്ങള്‍ക്കും എ പ്ലസ് നേടിയ 116 വിദ്യാര്‍ത്ഥികളെ കേരള ചുമട്ടുതൊഴിലാളി ക്ഷേമ ബോര്‍ഡ് സ്വര്‍ണപതക്കവും സര്‍ട്ടിഫിക്കറ്റും നല്‍കി ആദരിക്കും. ജൂലൈ 30 രാവിലെ 11ന് എറണാകുളം നോര്‍ത്ത് ടൗണ്‍ഹാളില്‍ നടക്കുന്ന ചടങ്ങ് തൊഴില്‍, എക്‌സൈസ് വകുപ്പ് മന്ത്രി ടി.പി. രാമകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യും. ബോര്‍ഡ് ചെയര്‍മാന്‍ കാട്ടാക്കട ശശി അധ്യക്ഷത വഹിക്കും.
പി.എന്‍.എക്‌സ്.3170/18
date
- Log in to post comments