Skip to main content

ഹയര്‍സെക്കന്‍ഡറി തുല്യത: ആദ്യ ബാച്ചില്‍   ജില്ലയ്ക്ക് മികച്ച വിജയം

 സംസ്ഥാന സാക്ഷരതാ മിഷന്‍ ആദ്യമായി നടത്തിയ ഹയര്‍സെക്കന്‍ഡറി തുല്യത പരീക്ഷയില്‍ ജില്ലയില്‍ 409 പേര്‍ മികച്ച വിജയം നേടി. പരീക്ഷ എഴുതിയ 463 പേരില്‍ നിന്നാണ് ഇത്രയും പേര്‍ വിജയിച്ചത്. വിജയശതമാനം 88.3.
    ഹോസ്ദുര്‍ഗ് ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ 86, കാസര്‍കോട് ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ 34, രാജപുരം ഹോളിഫാമിലി ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ 38, ചെര്‍ക്കള ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ 32, ജിഎച്ച്എച്ച്എസ്എസ് തൃക്കരിപ്പൂര്‍ 35, രാംനഗര്‍  ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ 40, കുട്ടമത്ത് ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ 39, ബി.എ.ആര്‍.എച്ച്എസ്എസ് ബോവിക്കാനം 44, നീലേശ്വരം രാജാസ് ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ 35, പരപ്പ ഗവ.ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ 26 എന്നിവങ്ങനെയാണ് വിജയിച്ച പഠിതാക്കളുടെ എണ്ണം.  വിജയികള്‍ക്ക് ഉന്നത പഠനത്തിന് അവസരമുണ്ട്. ഇന്ദിരാ ഗാന്ധി ഓപ്പണ്‍ യൂണിവേഴ്‌സിറ്റിയില്‍ 31വരെ രജിസ്റ്റര്‍ ചെയ്യാം.  ഈ വര്‍ഷം കന്നഡ ഭാഷയിലും ഹയര്‍സെക്കന്‍ഡറി തുല്യത ആരംഭിക്കും.. 

            രജിസ്‌ട്രേഷന്‍ ആരംഭിച്ചു

    പൊതുവിദ്യാഭ്യാസ വകുപ്പും സംസ്ഥാന സാക്ഷരതാ മിഷനും സംയുക്തമായി നടത്തുന്ന പത്താംതരം, ഹയര്‍സെക്കന്‍ഡറി(മലയാളം, കന്നഡ മീഡിയം) രജിസ്‌ട്രേഷന്‍ ആരംഭിച്ചു. പത്താം ക്ലാസ് രജിസ്‌ട്രേഷന് ഏഴാം ക്ലാസ് പാസായവര്‍ക്കും എട്ട, ഒന്‍പത്, 10 ക്ലാസ് പരാജയപ്പെട്ടവര്‍ക്കും അപേക്ഷിക്കാം. ഹയര്‍സെക്കന്‍ഡറി രജിസ്‌ട്രേഷന് പത്താം ക്ലാസ് പാസായിരിക്കണം. 22 വയസ് പൂര്‍ത്തിയായിരിക്കണം. അവസാന തീയതി ആഗസ്റ്റ് ഒന്ന്. താല്‍പര്യമുള്ളവര്‍ മൊഗ്രാല്‍ പുത്തൂര്‍ ഗ്രാമപഞ്ചായത്തിലെ സാക്ഷരതാ പ്രേരകുമായി ബന്ധപ്പെടുക. 

     . പൊതുവിദ്യാഭ്യാസ വകുപ്പും സംസ്ഥാന സാക്ഷരതാ മിഷനും സംയുക്തമായി നടത്തുന്ന പത്താംതരം, പ്ലസ് വണ്‍ ഹയര്‍സെക്കന്‍ഡറി തുല്യത രജിസ്‌ട്രേഷന്‍ ആരംഭിച്ചു. അവസാന തീയതി ആഗസ്ത് 10. താല്പര്യമുള്ളവര്‍ മധൂര്‍ ഗ്രാമപഞ്ചായത്തുമായോ, മായിപ്പാടി തുടര്‍ വിദ്യാഭ്യാസ കേന്ദ്രവുമായോ ബന്ധപ്പെടുക. ഫോണ്‍:9400576612.

    . പൊതുവിദ്യാഭ്യാസ വകുപ്പും സംസ്ഥാന സാക്ഷരതാ മിഷനും സംയുക്തമായി നടത്തുന്ന പത്താംതരം, പ്ലസ് വണ്‍ ഹയര്‍സെക്കന്‍ഡറി (കന്നട, മലയാളം) രജിസ്‌ട്രേഷന്‍ ആരംഭിച്ചു. അവസാന തീയതി ആഗസ്ത് 10. താല്പര്യമുള്ളവര്‍ ചെങ്കള ഗ്രാമപഞ്ചായത്തിലോ, ബാലടുക്ക തുടര്‍ വിദ്യാഭ്യാസ കേന്ദ്രമായോ ബന്ധപ്പെടുക. ഫോണ്‍: 9645376951    . പൊതുവിദ്യാഭ്യാസ വകുപ്പും സംസ്ഥാന സാക്ഷരതാ മിഷനും സംയുക്തമായി നടത്തുന്ന പത്താംതരം, പ്ലസ് വണ്‍ ഹയര്‍സെക്കന്‍ഡറി (കന്നട, മലയാളം) രജിസ്‌ട്രേഷന്‍ ആരംഭിച്ചു. അവസാന തീയതി ആഗസ്ത് 10. താല്പര്യമുള്ളവര്‍ ചെങ്കള ഗ്രാമപഞ്ചായത്തിലോ, ബേര്‍ക്ക് തുടര്‍ വിദ്യാഭ്യാസ കേന്ദ്രത്തിലോ ബന്ധപ്പെടുക. ഫോണ്‍: 9961811224
    

date