Skip to main content

പാലുല്പന്ന നിര്‍മ്മാണ പരിശീലനം 

 കോഴിക്കോട് ബേപ്പൂര്‍ നടുവട്ടത്തുളള ക്ഷീര വികസന വകുപ്പിന്റെ  പരിശീലന കേന്ദ്രത്തില്‍ കാസര്‍കോട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍ ജില്ലകളിലുള്ള സംരംഭകര്‍ക്കും ക്ഷീരസംഘങ്ങള്‍ക്കും ക്ഷീര കര്‍ഷകര്‍ക്കും വേണ്ടി  പത്തു ദിവസത്തെ പാലുല്പന്ന നിര്‍മ്മാണ പരിശീലനം സംഘടിപ്പിക്കുന്നു.  ഈ മാസം 30 മുതല്‍ ആഗസ്റ്റ് ഒന്‍പതു വരെയാണ് പരിശീലനം.  വിവിധ പാലുല്പന്നങ്ങളായ പാല്‍പേഡ, ബര്‍ഫി, മില്‍ക്ക് ചോക്ലേറ്റ്, പനീര്‍, തൈര്, ഐസ്‌ക്രീം, ഗുലാബ് ജാമുന്‍ തുടങ്ങി ഇരുപത്തഞ്ചോളം നാടന്‍ പാലുല്പങ്ങളുടെ നിര്‍മ്മാണം പരിശീലനത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. താല്‍പര്യമുളളവര്‍ 30ന് രാവിലെ 10നകം ഫോട്ടോ പതിച്ച തിരിച്ചറിയല്‍ കാര്‍ഡിന്റെ പകര്‍പ്പു സഹിതം കോഴിക്കോട് ക്ഷീര പരിശീലന കേന്ദ്രത്തില്‍ എത്തണം. പരിശീലനാര്‍ത്ഥികള്‍ രജിസ്‌ട്രേഷന്‍ ഫീസായി 125രൂപ അടയ്ക്കണം.  കൂടുതല്‍ വിവരങ്ങള്‍ക്ക് 0495 2414579 എന്ന നമ്പറിലോ ബ്ലോക്ക് തലത്തിലുള്ള ക്ഷീര വികസന സര്‍വീസ് യൂണിറ്റുമായോ ബന്ധപ്പെടാവുന്നതാണെന്ന് ക്ഷീര പരിശീലന കേന്ദ്രം പ്രിന്‍സിപ്പാള്‍ അറിയിച്ചു.    
          

date