Skip to main content

അനര്‍ഹര്‍ 31-നകം റേഷന്‍ കാര്‍ഡ് മാറ്റണം

 മഞ്ചേശ്വരം താലൂക്ക് സപ്ലൈ ഓഫീസിനു കീഴിലുള്ള റേഷന്‍ കാര്‍ഡ് ഉടമകളില്‍ നിലയില്‍ മുന്‍ഗണനാ കാര്‍ഡുകള്‍ കൈവശംവച്ചിരിക്കുന്നവരില്‍ അനര്‍ഹാരായവര്‍ ജൂലൈ 31- നു മുന്‍പായി മഞ്ചേശ്വരം താലൂക്ക് സപ്ലൈ ഓഫീസില്‍ നേരിട്ട് ഹാജരായി കാര്‍ഡ് മാറ്റണമെന്ന് താലൂക്ക് സപ്ലൈ ഓഫീസര്‍ അറിയിച്ചു.    നിയമ നടപടികള്‍ ഒഴിവാക്കാനുള്ള അവസാന അവസരം ആയിരിക്കും ഇതെന്നും ഫീല്‍ഡ് പരിശോധനകളില്‍ അനര്‍ഹരെ കണ്ടെത്തി കഴിഞ്ഞാല്‍ കര്‍ശന നടപടികള്‍ സ്വീകരിക്കുമെന്നു സപ്ലൈ ഓഫീസര്‍ വ്യക്തമാക്കി. മുന്‍ഗണനാ കാര്‍ഡുകള്‍ കൈവശംവച്ചിരിക്കുന്ന സര്‍ക്കാര്‍, അര്‍ദ്ധ സര്‍ക്കാര്‍ ജീവനക്കാര്‍, സര്‍വീസ് പെന്‍ഷന്‍ക്കാര്‍, ഒരു ഏക്കറില്‍ കൂടുതല്‍ സ്ഥലം ഉള്ളവര്‍, 1000 ചതുരശ്രയടിക്ക് മുകളില്‍ വലിപ്പമുള്ള വീടുള്ളവര്‍, നാലു ചക്ര വാഹനമുള്ളവര്‍,  25000-ന് മുകളില്‍ മാസ വരുമാനം ഉള്ളവര്‍- ഇതില്‍ ഏതെങ്കിലും ഒന്നില്‍ ഉള്‍പ്പെട്ടവരാണ് കാര്‍ഡ് മാറ്റേണ്ടത്.          

date