Skip to main content

സ്‌കോളര്‍ഷിപ്പിനും ക്യാഷ് അവാര്‍ഡിനും അപേക്ഷ ക്ഷണിച്ചു 

 കേരള കള്ള് വ്യവസായ തൊഴിലാളി ക്ഷേമനിധിയില്‍ അംഗങ്ങളായ തൊഴിലാളികളുടെ മക്കള്‍ക്ക് 2018-19 അധ്യയന വര്‍ഷത്തേക്ക് സ്‌കോളര്‍ഷിപ്പ് നല്‍കുന്നതിന് അപേക്ഷ ക്ഷണിച്ചു. സര്‍ക്കാര്‍ സ്ഥാപനങ്ങളിലോ,  8-ാം ക്ലാസ് മുതല്‍ മുകളിലേക്കുള്ള കോഴ്‌സുകളില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികളാണ് സ്‌കോളര്‍ഷിപ്പിന് അര്‍ഹരായിട്ടുള്ളത്.    നിര്‍ദ്ദിഷ്ട അപേക്ഷയോടൊപ്പം യോഗ്യത പരിക്ഷീയുടെ മാര്‍ക്ക്  ലിസ്റ്റിന്റെ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പും 2018-19 അധ്യയന വര്‍ഷം ഏത് ക്ലാസില്‍ പഠിച്ചുകൊണ്ടിരിക്കുന്നു എന്ന് തെളിയിക്കുന്നതിനുള്ള  പഠിക്കുന്ന സ്ഥാപനത്തിന്റെ മേലാധികാരിയില്‍ നിന്നും ലഭിക്കുന്ന കോഴ്‌സ് സര്‍ട്ടിഫിക്കറ്റും സ്ഥാപനം ഗവണ്‍മെന്റ് അംഗീകാരം ഉള്ളതാണെന്ന് തെളിയിക്കുന്ന രേഖകളും ഹാജരാക്കണം.
    ജില്ലാ ഓഫീസില്‍ ആഗസ്റ്റ് 16 മുതല്‍ സെപ്തംബര്‍ 30 വരെ അപേക്ഷ സ്വീകരിക്കും. അപേക്ഷ ഫോറ    ത്തിന്റെ മാതൃകയും വിശദവിവരങ്ങളും കാഞ്ഞങ്ങാടുള്ള കേരള കള്ള് വ്യവസായ തൊഴിലാലി ക്ഷേമനിധി ബോര്‍ഡിന്റെ ജില്ലാ ഓഫീസില്‍ നിന്നും ലഭിക്കും.                 

date