പ്രവാസി പുനരധിവാസ വായ്‌പാ പദ്ധതി
ഒ.ബ.സി./മതന്യൂനക്ഷ വിഭാഗത്തില്‍പ്പെട്ടവരും ചുരുങ്ങിയത് 2 വര്‍ഷമെങ്കിലും വിദേശത്ത് ജോലി ചെയ്‌തതിനുശേഷം മടങ്ങിയയെത്തിയവരുമായ പ്രവാസികളില്‍ നിന്നും കേരള സംസ്ഥാന പിന്നോക്ക വിഭാഗ വികസന കോര്‍പ്പറേഷന്‍ റീ-ടേണ്‍ പദ്ധതി പ്രകാരം വായ്‌പാ അപേക്ഷ ക്ഷണിക്കുന്നു. പദ്ധതി പ്രകാരം വായ്‌പ എടുക്കുന്നവര്‍ക്ക് പദ്ധതി അടങ്കലിന്റെ 15 % മൂലധന സബ്‌സിഡിയും (പരമാവധി 3 ലക്ഷം രൂപ) വായ്‌പാ തിരിച്ചടവിന്റെ ആദ്യ 4 വര്‍ഷം 3 % പലിശ സബ്‌സിഡിയും നോര്‍ക്കാ റൂട്ട്‌സ് അനുവദിക്കും. ഇതിനുപുറമേ വായ്‌പാ തിരിച്ചടവില്‍ വീഴ്‌ച വരുത്താത്തവര്‍ക്ക് ആകെ തിരിച്ചടയ്‌ക്കുന്ന പലിശയുടെ 5 % ഗ്രീന്‍കാര്‍ഡ് ആനുകൂല്യമായി കോര്‍പ്പറേഷന്‍ അനുവദിക്കും. ഈ ആനുകൂല്യങ്ങള്‍ ലഭ്യമാകുന്നതു വഴി പലിശ സഹിതമുള്ള തിരിച്ചടവ് വായ്‌പ തുകയേക്കാള്‍ കുറവാണെന്നത് ഈ പദ്ധതിയുടെ സവിശേഷതയാണ്. നോര്‍ക്കാ റൂട്ട്‌സ് ശുപാര്‍ശ ചെയ്യുന്ന പ്രവാസികള്‍ക്കാണ് പദ്ധതി പ്രകാരം വായ്‌പ അനുവദിക്കുന്നത്. ഇതിനുവേണ്ടി നോര്‍ക്കാ റൂട്ട്‌സിന്റെ www.norkaroots.net എന്ന വെബ്‌സൈറ്റില്‍ ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ ചെയ്യേണ്ടതാണ്. ഇത്തരത്തില്‍ രജിസ്റ്റര്‍ ചെയ്‌ത ശേഷം വായ്‌പാ അപേക്ഷാ ഫോറം ലഭിക്കുന്നതിന് നോര്‍ക്കാറൂട്ട്‌സില്‍ നിന്നും ലഭിക്കുന്ന ശുപാര്‍ശ കത്ത് സഹിതം കേര്‍പ്പറേഷന്റെ ജില്ലാ / ഉപജില്ലാ ഓഫീസുകളെ സമീപിക്കാവുന്നതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് www.ksbcdc.com സന്ദര്‍ശിക്കുക.
- Log in to post comments