Skip to main content

ഭിന്നശേഷിക്കാരുടെ യാത്രാ പാസ്: മാനദണ്ഡം പുതുക്കി ഉത്തരവു പുറപ്പെടുവിച്ചു

സ്വകാര്യ ബസുകളിൽ ഇനി 45 ശതമാനം അംഗപരിമിതരായ ഭിന്നശേഷിക്കാർക്കു യാത്രാ കൂലിയിൽ ഇളവു ലഭിക്കുന്നതിനുള്ള പാസ് ലഭിക്കും. ഇതു പ്രകാരം മാനദണ്ഡം പുതുക്കി സർക്കാർ ഉത്തരവു പുറപ്പെടുവിച്ചു. നേരത്തേ 50 ശതമാനം അംഗപരിമിതരായവർക്കായിരുന്നു ആനുകൂല്യത്തിന് അർഹത. കണ്ണൂർ ജില്ലയിൽ നടന്ന വാഹനീയം അദാലത്തിൽ ലഭിച്ച പരാതി പരിഗണിച്ച് ഗതാഗത മന്ത്രി ആന്റണി രാജുവാണ് ഇതു സംബന്ധിച്ച ഉത്തരവിട്ടത്. 28-10-2022ലെ G.O(Rt) No. 448/2022/Trans പ്രകാരമാണു ഭേദഗതി ഉത്തരവ്. ഇതു പ്രകാരം കണ്ണൂർ ജില്ലയിലെ തളിപ്പറമ്പ് ആർ.ടി. ഓഫിസിൽനിന്ന് കുപ്പം സ്വദേശി ടി.വി. ഫിറോസ്ഖാന് പാസ് നൽകിയതായി ട്രാൻസ്പോർട്ട് കമ്മിഷണറേറ്റിൽനിന്ന് അറിയിച്ചു.

പി.എൻ.എക്സ്.  5287/2022

date