Skip to main content

എറണാകുളം അറിയിപ്പുകള്‍

മുച്ചക്രവാഹന വിതരണത്തിന് ഇ-ടെണ്ടര്‍ ക്ഷണിച്ചു

കാക്കനാട്:  എം.പി.ലാഡ്‌സില്‍ ഉള്‍പ്പെടുത്തി ജില്ലയിലെ ഭിന്നശേഷിക്കാര്‍ക്ക് മുച്ചക്രവാഹനം വിതരണം ചെയ്യുന്നതിന് ഇ- ടെണ്ടര്‍ ക്ഷണിച്ചു.  വിശദവിവരം https://etenders.kerala.gov.in ല്‍ ലഭിക്കും.  ടെണ്ടര്‍ ഐ.ഡി: 2018- എസ്.ജെ.ഡി. 219325-1 അവസാന തീയതി  ജൂലൈ 28 വൈകീട്ട് അഞ്ചു മണി.

വിമുക്തഭടന്മാരുടെ മക്കള്‍ക്ക് സ്‌കോളര്‍ഷിപ്പ്

കാക്കനാട്:  വിമുക്തഭടന്മാരുടെ മക്കളില്‍ ഈ വര്‍ഷം പ്രൊഫഷണല്‍ ബിരുദ പഠനം തുടങ്ങിയവര്‍ക്ക് പ്രധാനമന്ത്രിയുടെ സ്‌കോളര്‍ഷിപ്പിന് അപേക്ഷിക്കാം.  വിമുക്തഭടന്റെ പേരുവിവരം www.ksb.gov.in ല്‍ രജിസ്റ്റര്‍ ചെയ്തശേഷം  നവംബര്‍ 15നകം ഓണ്‍ലൈനായി അപേക്ഷിക്കണം.  ഓണ്‍ലൈന്‍ അപേക്ഷയുടെയും അനുബന്ധരേഖകളുടെയും പ്രിന്റൗട്ട് അസ്സല്‍ രേഖകള്‍ സഹിതം പരിശോധനയ്ക്കായി ജില്ലാ സൈനികക്ഷേമ ഓഫീസില്‍ സമര്‍പ്പിക്കണമെന്ന് ജില്ലാ സൈനികക്ഷേമ ഓഫീസര്‍ അറിയിച്ചു.  ഫോണ്‍ 0484 2422239.

date