Skip to main content

ഔഷധക്കിറ്റ് വിതരണം ആയുര്‍ചര്യം 2018 ഇന്ന്

കാക്കനാട്:  ജില്ലാ പഞ്ചായത്തിന്റെ ആഭിമുഖ്യത്തില്‍  ഇന്ന് (ജൂലൈ 27) രാവിലെ 11ന് ജില്ലാ പഞ്ചായത്ത് കൗണ്‍സില്‍ ഹാളില്‍ ഔഷധക്കിറ്റ് വിതരണം ആയുര്‍ചര്യം 2018 നടത്തും.  ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ആശ സനില്‍ ഉദ്ഘാടനം ചെയ്യും.  സിനിമാതാരവും സംവിധായകനുമായ സോഹന്‍ സീനുലാല്‍ മുഖ്യാതിഥിയായിരിക്കും.  ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ.ബി.എ.അബ്ദുല്‍ മുത്തലിബ് അധ്യക്ഷത വഹിക്കും. നാട്ടുചികിത്സാരംഗത്ത് പ്രവര്‍ത്തിക്കുന്ന വ്യക്തികളെ ആദരിക്കും.  ഔഷധക്കഞ്ഞി വിതരണവും നടത്തും.  

date