Post Category
ഡി.എല്‍.ഇ.ഡി പ്രവേശനം : റാങ്ക് പട്ടിക പ്രസിദ്ധീകരിച്ചു
ഡിപ്ലോമാ ഇന്‍ ലാംഗേ്വജ് എഡ്യൂക്കേഷന്‍ (ഡി.എല്‍.ഇ.ഡി) (അറബിക്/ഉറുദു) കോഴ്‌സിന് കൊല്ലം, മലപ്പുറം, കോഴിക്കോട് ഗവ. ടി.ടി.ഐകളില്‍ പ്രവേശനം ലഭിക്കുന്നതിന് പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ക്ക്, നിശ്ചിത തീയതിക്കകം അപേക്ഷ സമര്‍പ്പിച്ച യോഗ്യരായ അപേക്ഷകരുടെ ലിസ്റ്റ് www.education.kerala.gov.in ല്‍ പ്രസിദ്ധീകരിച്ചു. ലിസ്റ്റില്‍ ഉള്‍പ്പെട്ടവര്‍ ആഗസ്റ്റ് എട്ട്, ഒമ്പത് തിയതികളില്‍ ബന്ധപ്പെട്ട സെന്ററുകളില്‍ അസല്‍ സര്‍ട്ടിഫിക്കറ്റുകളുമായി നേരിട്ട് ഹാജരായി പ്രവേശനം നേടണം. നിശ്ചിത തീയതിക്കകം അപേക്ഷ സമര്‍പ്പിക്കാന്‍ കഴിയാതിരുന്നവര്‍ക്കായി ബന്ധപ്പെട്ട സെന്ററുകളില്‍ 14ന് സ്‌പോട്ട് അഡ്മിഷന്‍ നടത്തുമെന്നും പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ അറിയിച്ചു.
പി.എന്‍.എക്‌സ്.3184/18
date
- Log in to post comments