Skip to main content

ലോറി സമരം : മന്ത്രി എ.കെ. ശശീന്ദ്രന്‍ എം.പിമാര്‍ക്ക് കത്തയച്ചു

അഖിലേന്ത്യാലോറിസമരം മൂലം സംസ്ഥാനത്ത് അനുഭവപ്പെടുന്ന വിലക്കയറ്റവും അവശ്യസാധനങ്ങളുടെ ക്ഷാമവും ശ്രദ്ധയില്‍പ്പെടുത്തിയും സമരം അടിയന്തരമായി ഒത്തുതീര്‍പ്പാക്കുന്നതിന് ആവശ്യമായ ഇടപെടല്‍ നടത്തണമെന്ന് ആവശ്യപ്പെട്ടും കേന്ദ്രമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനത്തിനും കേരളത്തില്‍ നിന്നുള്ള എല്ലാ എം.പി.മാര്‍ക്കും കേരളത്തിനു പുറത്തുനിന്നുള്ള മലയാളികളായ എം.പി.മാര്‍ക്കും ഗതാഗത വകുപ്പ് മന്ത്രി എ.കെ. ശശീന്ദ്രന്‍ കത്തയച്ചു. 
    സമരം ഒത്തുതീര്‍പ്പാക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് കേന്ദ്ര ഗതാഗത വകുപ്പുമന്ത്രി നിധിന്‍ ഗഡ്കരിക്ക് നേരത്തെ കത്തയച്ചിരുന്നു.  സംസ്ഥാനത്തെ ലോറി ഉടമകളുടെ സംഘടനകളുമായി മന്ത്രി നടത്തിയ ചര്‍ച്ചയ്ക്കുശേഷം അനന്തര നടപടിയെന്ന നിലയിലും പൊതുജനങ്ങള്‍ക്ക് അനുഭവപ്പെടുന്ന പ്രയാസങ്ങള്‍ കണക്കിലെടുത്തുമാണ് മന്ത്രി കത്തയച്ചത്.
പി.എന്‍.എക്‌സ്.3185/18

date