Post Category
സ്വാതിതിരുനാള്‍ സംഗീതകോളജില്‍ നേരിട്ട് അഭിമുഖം നടത്തും
ശ്രീ സ്വാതി തിരുനാള്‍ സംഗീത കോളേജിലെ ഡാന്‍സ് വിഭാഗത്തില്‍ ഒഴിവുള്ള മൃദംഗം പ്ലയര്‍ (ഒന്ന്), ലക്ചറര്‍ ഇന്‍ ഡാന്‍സ് (കേരളനടനം രണ്ട്) തസ്തികകളിലേക്ക് ദിവസവേതനാടിസ്ഥാനത്തില്‍ നിലവിലെ സര്‍ക്കാര്‍ ഉത്തരവുകള്‍ക്ക് വിധേയമായി താത്കാലികമായി നിയമിക്കുന്നതിന് നിശ്ചിത യോഗ്യതയുള്ള ഉദേ്യാഗാര്‍ത്ഥികള്‍ക്ക് ആഗസ്റ്റ് ഒന്നിന് രാവിലെ 10ന് കോളേജില്‍ നടക്കുന്ന അഭിമുഖത്തില്‍ നേരിട്ട് പങ്കെടുക്കാം. വിദ്യാഭ്യാസ യോഗ്യതകള്‍, മാര്‍ക്ക് ലിസ്റ്റുകള്‍, പ്രവൃത്തി പരിചയ സര്‍ട്ടിഫിക്കറ്റുകള്‍, പാനല്‍ രജിസ്ട്രേഷന് സര്‍ട്ടിഫിക്കറ്റ് മുതലായവയുടെ അസലും പകര്‍പ്പുകളും അഭിമുഖ സമയത്ത് ഹാജരാക്കണം.
പി.എന്‍.എക്സ്.3188/18
date
- Log in to post comments