Skip to main content

പ്രവാസി പുനരധിവാസ വായ്പാ പദ്ധതി- അപേക്ഷ ക്ഷണിച്ചു

    ഒ.ബി.സി,മതന്യൂനക്ഷ വിഭാഗത്തില്‍പ്പെട്ടവരും ചുരുങ്ങിയത് 2 വര്‍ഷമെങ്കിലും വിദേശത്ത് ജോലി ചെയ്തതിനുശേഷം മടങ്ങിയയെത്തിയവരുമായ പ്രവാസികളില്‍ നിന്നും കേരള സംസ്ഥാന പിന്നാക്ക വിഭാഗ വികസന കോര്‍പ്പറേഷന്‍ റീ-ടേണ്‍ പദ്ധതി പ്രകാരം വായ്പാ അപേക്ഷ ക്ഷണിച്ചു.
    ഈ പദ്ധതി പ്രകാരം ഡയറി ഫാം, പൗള്‍ട്രി ഫാം, പുഷ്പ കൃഷി, ക്ഷീരോത്പാദനം, സംയോജിത കൃഷി, തേനീച്ച വളര്‍ത്തല്‍, പച്ചക്കറി കൃഷി, അക്വാകള്‍ച്ചര്‍, ബേക്കറി, സാനിറ്ററി ഷോപ്പ്, ഹാര്‍ഡ്‌വെയര്‍ ഷോപ്പ്, ഫര്‍ണ്ണിച്ചര്‍ ഷോപ്പ്, റസ്റ്റോറന്റ്, ബ്യൂട്ടി പാര്‍ലര്‍, ഹോളോബ്രിക്‌സ് യൂണിറ്റ്, പ്രൊവിഷന്‍ സ്റ്റോര്‍, ഡ്രൈവിംഗ് സ്‌കൂള്‍, ഫിറ്റ്‌നെസ്സ് സെന്റര്‍, സൂപ്പര്‍ മാര്‍ക്കറ്റ്, ഫുഡ് പ്രോസസ്സിംഗ് യൂണിറ്റ്, റെഡിമെയ്ഡ് ഗാര്‍മെന്റ് യൂണിറ്റ്, ഫ്‌ളോര്‍ മില്‍, ഡ്രൈക്‌ളീനിംഗ് സെന്റര്‍, ഫോട്ടോസ്റ്റാറ്റ്,ഡി.റ്റി.പി. സെന്റര്‍, മൊബൈല്‍ ഷോപ്പ്, ഫാന്‍സി,സ്റ്റേഷനറി സ്റ്റോള്‍, മില്‍മാ ബൂത്ത്, പഴം,പച്ചക്കറി വില്പനശാല, ഐസ്‌ക്രീം പാര്‍ലര്‍, മീറ്റ് സ്റ്റാള്‍, ബുക്ക് സ്റ്റാള്‍, എഞ്ചിനീയറിംഗ് വര്‍ക്ക്‌ഷോപ്പ് തുടങ്ങി വരുമാനദായകമായ ഏതൊരു നിയമാനുസൃത സംരംഭം ആരംഭിക്കുന്നതിനും സ്വയംതൊഴിലില്‍ കണ്ടെത്തുന്നതിനും ഓട്ടോറിക്ഷ/ടാക്‌സി/പിക്കപ്പ് വാഹനം വാങ്ങുന്നതിനും വായ്പ ലഭിക്കും. ആറ് മുതല്‍ ഏഴ് ശതമാനം വരെ പലിശ നിരക്കില്‍ പരമാവധി 20 ലക്ഷം രൂപ വരെ വായ്പയായി അനുവദിക്കും.  തിരിച്ചടവ് കാലാവധി 84 മാസം വരെ.  പ്രായപരിധി 65 വയസ്സ്.  പദ്ധതി അടങ്കലിന്റെ 95 ശതമാനം വരെ വായ്പയായി അനുവദിക്കും.  ബാക്കി തുക ഗുണഭോക്താവ് കണ്ടെത്തണം.  വായ്പ അനുവദിക്കുന്നതിന് മതിയായ ജാമ്യം ഹാജരാക്കണം. 
    പ്രവാസികള്‍ക്കുവേണ്ടി ആവിഷ്‌കരിച്ചിട്ടുള്ളതില്‍ ഏറ്റവും ആകര്‍ഷകമായ വായ്പ പദ്ധതിയാണിത്.  പദ്ധതി പ്രകാരം വായ്പ എടുക്കുന്നവര്‍ക്ക് പദ്ധതി അടങ്കലിന്റെ 15 ശതമാനം  മൂലധന സബ്‌സിഡിയും (പരമാവധി 3 ലക്ഷം രൂപ) വായ്പാ തിരിച്ചടവിന്റെ ആദ്യ 4 വര്‍ഷം 3 ശതമാനം  പലിശ സബ്‌സിഡിയും നോര്‍ക്കാ റൂട്ട്‌സ് അനുവദിക്കും.  ഇതിനുപുറമേ വായ്പാ തിരിച്ചടവില്‍ വീഴ്ച വരുത്താത്തവര്‍ക്ക് ആകെ തിരിച്ചടയ്ക്കുന്ന പലിശയുടെ 5 ശതമാനം  ഗ്രീന്‍കാര്‍ഡ് ആനുകൂല്യമായി കോര്‍പ്പറേഷന്‍ അനുവദിക്കും.  ഈ ആനുകൂല്യങ്ങള്‍ ലഭ്യമാകുന്നതു വഴി പലിശ സഹിതമുള്ള തിരിച്ചടവ് വായ്പ തുകയേക്കാള്‍ കുറവാണെന്നത് ഈ പദ്ധതിയുടെ സവിശേഷതയാണ്.   
    നോര്‍ക്കാ റൂട്ട്‌സ് ശുപാര്‍ശ ചെയ്യുന്ന പ്രവാസികള്‍ക്കാണ് പദ്ധതി പ്രകാരം വായ്പ അനുവദിക്കുന്നത്. ഇതിനുവേണ്ടി നോര്‍ക്കാ റൂട്ട്‌സിന്റെ ംംം.ിീൃസമൃീീെേ.ില േഎന്ന വെബ്‌സൈറ്റില്‍ ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ ചെയ്യണം.  രജിസ്റ്റര്‍ ചെയ്ത ശേഷം വായ്പാ അപേക്ഷാ ഫോറം ലഭിക്കുന്നതിന് നോര്‍ക്കാറൂട്ട്‌സില്‍ നിന്നും ലഭിക്കുന്ന ശുപാര്‍ശ കത്ത് സഹിതം കേര്‍പ്പറേഷന്റെ ജില്ലാ/ഉപജില്ലാ ഓഫീസുകളെ സമീപിക്കാം.  കൂടുതല്‍ വിവരങ്ങള്‍ക്ക് (ംംം.സയെരറര.രീാ) സന്ദര്‍ശിക്കുക.  
 

date