ഭരണഭാഷാ വാരാഘോഷം: ഇംഗ്ലീഷ് വാക്കുകളുടെ മലയാളം തര്‍ജ്ജമ പോസ്റ്റര്‍ പ്രദര്‍ശനം സംഘടിപ്പിച്ചു
ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസിന്റെയും ജില്ലാ രജിസ്‌ട്രേഷന്‍ വകുപ്പിന്റെയും സംയുക്താഭിമുഖ്യത്തില്‍ നടത്തുന്ന ഭരണഭാഷാ വാരാഘോഷ പരിപാടികളുടെ ഭാഗമായി രജിസ്‌ട്രേഷന്‍ വകുപ്പില്‍ നിത്യേന ഉപയോഗിക്കുന്ന ഇംഗ്ലീഷ് വാക്കുകളുടെ മലയാളം തര്‍ജ്ജമയുടെ പോസ്റ്റര്‍ പ്രദര്‍ശനം സംഘടിപ്പിച്ചു. ജില്ലാ എംപ്ലോയ്‌മെന്റ് ഓഫീസര്‍ എം. സുനിത ഉദ്ഘാടനം നിര്‍വഹിച്ചു. രജിസ്‌ട്രേഷന്‍ വകുപ്പ് നടത്തുന്ന പോസ്റ്റര്‍ പ്രദര്‍ശനം വളരെ വൈവിധ്യം നിറഞ്ഞതാണെന്ന് ജില്ലാ എംപ്ലോയ്‌മെന്റ് ഓഫീസര്‍ പറഞ്ഞു. ഇംഗ്ലീഷ് വാക്ക് ഉപയോഗിക്കുന്നത് എല്ലാവര്‍ക്കും ഒരു ദൗര്‍ബല്യമാണ്. ഇത്തരം പോസ്റ്റര്‍ പ്രദര്‍ശനങ്ങളിലൂടെ ഇംഗ്ലീഷ് വാക്കിന് പകരം ഉപയോഗിക്കേണ്ട മലയാളം വാക്കുകള്‍ ജനങ്ങളില്‍ പെട്ടെന്ന് എത്തുകയും സുപരിചിതമാവുകയും ചെയ്യുമെന്നും എല്ലാ ഭാഷയും ഉള്‍ക്കൊള്ളുന്നവരാണ് മലയാളികളെന്നും അവര്‍ പറഞ്ഞു. പരിപാടിയില്‍ ജെ.എസ് ജില്ലാ രജിസ്ട്രാര്‍ (ജനറല്‍) പി.കെ അനുജിത്ത്, ടി. ജോണ്‍സണ്‍, ജില്ലാ രജിസ്ട്രാര്‍ (ഓഡിറ്റ്) അമാല്‍ഗമേറ്റഡ് സബ് രജിസ്ട്രാര്‍ എന്‍. ദിലീപ് കുമാര്‍, ജോയിന്റ് സബ്ബ് രജിസ്ട്രാര്‍ സി.വി കൃഷ്ണദാസ്, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസ് ജീവനക്കാര്‍, വിവിധ വകുപ്പുകളിലെ ജീവനക്കാര്‍ പങ്കെടുത്തു.
- Log in to post comments