Skip to main content

മാലിന്യ സംസ്‌ക്കരണ പ്രവര്‍ത്തനങ്ങളില്‍ ഹരിതകേരളം മിഷനുമായി കൈകോര്‍ത്ത് മലബാര്‍ ഡെന്റെല്‍ കോളേജ്

ഹരിതകേരളം മിഷനുമായി കൈകോര്‍ത്ത് മാലിന്യ സംസ്‌ക്കരണ പ്രവര്‍ത്തനങ്ങള്‍ നടപ്പാക്കാനൊരുങ്ങി മാണൂര്‍ മലബാര്‍ ഡെന്റല്‍ കോളേജ് ആന്റ് റിസര്‍ച്ച് സെന്റെര്‍. ഹരിതകേരളം മിഷന്‍, ക്ലീന്‍ കേരള കമ്പനി എന്നിവയുടെ സഹകരണത്തോടെ നടപ്പാക്കുന്ന പ്രവര്‍ത്തനത്തിന്റെ ഉദ്ഘാടനം  കോളേജ് പ്രിന്‍സിപ്പല്‍ ഡോ.മിനു മേരി സി പോള്‍ ഉദ്ഘാടനം ചെയ്തു.  വിവിധ വകുപ്പുകളുടെ സഹകരണത്തോടെ  ഹരിതവിദ്യാലയം പദ്ധതിയുടെ ഭാഗമായാണ് പദ്ധതി നടപ്പാക്കുന്നത്. മാലിന്യ സംസ്‌ക്കരണം,ഗ്രീന്‍ പ്രോട്ടോകോള്‍ തുടങ്ങിയ വിഷയങ്ങളില്‍ നവകേരളം കര്‍മ്മ പദ്ധതി ജില്ലാ കോര്‍ഡിനേറ്റര്‍ ടിവിഎസ് ജിതിന്‍, ക്ലീന്‍ കേരള കമ്പിനി ജില്ലാ മാനേജര്‍ മുജീബ്. വി.സി ശങ്കരനാരായണന്‍, പിവി ബാബുരാജ് എന്നിവര്‍ ക്ലാസെടുത്തു ഡോ.അബ്ദുല്‍ സഹീര്‍, ഡോ.അനുശ്രീ സദാനന്ദന്‍, ഡോ. ആരതി ജെ പ്രകാശ്, ഡോ. കെആര്‍ ആശ എന്നിവര്‍ സംസാരിച്ചു. നവകേരളം കര്‍മ്മ പദ്ധതിയുടെ പ്രതിനിധികളായ സി മൊഹിയദ്ദീന്‍, സിഎം മിഥുന, എന്‍ ബവിഷ ബാബുരാജ്, കെ നിമിത, ക്ലീന്‍ കേരള കമ്പിനി പ്രതിനിധി ടിവി സായന്ത് എന്നിവര്‍ പങ്കെടുത്തു. കോളേജ് എന്‍.എസ്.എസ് യൂണിറ്റിന്റെ നേതൃത്വത്തില്‍ മാലിന്യ സംസ്‌ക്കരണം, കൃഷി എന്നീ മേഖലകളില്‍ ഹരിതകേരളം മിഷന്‍ സാങ്കേതിക സഹായത്തോടെ പ്രവര്‍ത്തനങ്ങള്‍ ആസൂത്രണം ചെയ്യും.

date