Skip to main content

പെരിങ്കടവിള ബ്ലോക്ക്‌ കേരളോത്സവം സമാപിച്ചു

പെരിങ്കടവിള ബ്ലോക്ക്‌ കേരളോത്സവത്തിന് കൊടിയിറക്കം. കേരള സംസ്ഥാന യുവജനക്ഷേമ ബോർഡും പെരുങ്കടവിള ബ്ലോക്ക് പഞ്ചായത്തും സംയുക്തമായി നടത്തിയ ബ്ലോക്കുതല കേരളോത്സവത്തിന്റെ സമാപന സമ്മേളനവും സമ്മാനദാനവും പെരിങ്കടവിള ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജി. ലാൽ കൃഷ്ണ നിർവഹിച്ചു. 

ഡിസംബർ രണ്ടിന് നീന്തൽ മത്സരത്തോടെയാണ് പരിപാടി ആരംഭിച്ചത്.   ജനാർദ്ദനപുരം എച്ച്. എസ്.എസ്. ഒറ്റശേഖരമംഗലം, നെയ്യാർഡാം നീന്തൽക്കുളം, സാബ് ഫോർ ഇൻഡോർ സ്റ്റേഡിയം കള്ളിക്കാട് എന്നിവിടങ്ങളിലാണ് മത്സരങ്ങൾ നടന്നത്.   ബ്ലോക്ക് പരിധിയിലെ  അമ്പൂരി, കള്ളിക്കാട്, ഒറ്റശേഖരമംഗലം, ആര്യങ്കോട്, പെരുങ്കടവിള, കുന്നത്തുകാൽ, വെള്ളറട, കൊല്ലയിൽ ഗ്രാമ പഞ്ചായത്തുകളിൽ നിന്നുള്ള വിജയികളാണ് ബ്ലോക്കുതല മത്സരങ്ങളിൽ പങ്കെടുത്തത്.

date